തൊടുപുഴ: കോട്ടയത്ത് ഫ്രാൻസിസ് ജോർജ് ജയിച്ചതോടെ കേരള കോൺഗ്രസിന് സംസ്ഥാന പാർട്ടി എന്ന അംഗീകാരം ലഭിക്കുകയാണെന്ന് ചെയർമാൻ പി.ജെ. ജോസഫ് പറഞ്ഞു. കേരളകോൺഗ്രസ് (എം) യു.ഡി.എഫിലേക്ക് തിരിച്ചു വരുന്നതിൽ പ്രസക്തിയില്ല. പലരും മുന്നണി മാറിയെങ്കിലും ജനം യു.ഡി.എഫിനൊപ്പമാണ്. കേരള കോൺഗ്രസിന്റെ (എം) ശക്തി കേന്ദ്രങ്ങളിലെല്ലാം മികച്ച നേട്ടം ഉണ്ടാക്കി. തൃശൂരിലെ പരാജയം യു.ഡി.എഫ് പരിശോധിക്കുമെന്നും ജോസഫ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |