തിരുവനന്തപുരം: പെരുമാറ്റച്ചട്ടം പിൻവലിച്ചതോടെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥലംമാറ്റപ്പെട്ട പൊലീസുകാർ പഴയ ലാവണങ്ങളിലേക്ക് തിരിച്ചെത്തും. സ്വന്തം ജില്ലയിൽ ജോലിചെയ്യുന്നവരെയും ഒരു ജില്ലയിൽ മൂന്നുവർഷമായി തുടരുന്നവരെയും തിരഞ്ഞെടുപ്പിന് മുൻപ് മാറ്റിയിരുന്നു. ഇവരെയെല്ലാം പഴയ സ്ഥലങ്ങളിലേക്കോ സ്വന്തം ജില്ലയിലേക്കോ മാറ്റി നിയമിക്കും. ഉത്തരവ് ഉടൻ പുറത്തിറങ്ങും. ക്രമസമാധാന ചുമതലയുള്ളവരെയും മാറ്റിനിയമിച്ചേക്കും. ഏതാനും ജില്ലാ പൊലീസ് മേധാവിമാരെയും മാറ്റാനിടയുണ്ട്. വിരമിച്ച ഐ.പി.എസുകാരടക്കമുള്ളവർക്ക് പകരം നിയമനവും നടത്തേണ്ടതുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |