എടത്വാ : സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി പുതിയതായി നിർമ്മിച്ച പാചകപ്പുരയുടെ ഉദ്ഘാടനം തലവടി ഗവ.മോഡൽ യൂ.പി സ്കൂളിൽ തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗായത്രി.ബി.നായർ നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ സുജിമോൾ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത് പിഷാരത്ത് മുഖ്യ പ്രഭാഷണം നടത്തി. തലവടി എ.ഇ.ഒ കെ.സന്തോഷ്, ബി.പി.ഒ ജി.ഗോപലാൽ , പ്രധാനാദ്ധ്യാപിക എം.എസ്.അനിത, അദ്ധ്യാപികമാരായാ വി.രാജി, മോളമ്മ ജോർജ്, കോൺട്രാക്ടർ മാത്യു എബ്രഹാം എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |