ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം മുതുകുളം തെക്ക് 305ാം നമ്പർ ശാഖയിലെ മെരിറ്റ് അവാർഡ് ,ക്യാഷ് അവാർഡ്,പഠനോപകരണ വിതരണം ചേപ്പാട് യൂണിയൻ പ്രസിഡന്റ് എസ്. സലികുമാർ ഉദ്ഘാടനം ചെയ്തു. യോഗം ഡയറക്ടർ ബോർഡ് അംഗം ഡി. ധർമ്മരാജൻ, യൂണിയൻ കൗൺസിലർ അനിൽകുമാർ, പഞ്ചായത്ത് മെമ്പർ സുസ്മിത ദിലീപ്, ഷീജ, ശാഖായോഗം വൈസ് പ്രസിഡന്റ് ജി. ഷാജൻ, സെക്രട്ടറി രാജീവൻ, യൂണിയൻ കമ്മിറ്റി അംഗം ഗോപാലകൃഷ്ണൻ, കറുകയിൽ അർജുനൻ, പ്രസാദ്, ബാബു, സുകുമാരൻ, മോഹനൻ, കുട്ടപ്പൻ, അജിത് കുമാർ, സുനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |