റാന്നി : കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ റാന്നി ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പഠന ക്യാമ്പ് കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റിയംഗം കെ.ഹരികുമാർ ഉദ്ഘാടനം ചെയ്തു. റാന്നി സബ് ജില്ലാ വൈസ് പ്രസിഡന്റ് ഷാജി എ.സലാം അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ടി.എ ജില്ലാ ട്രഷറാർ ബിജി കെ.നായർ, ജില്ലാ എക്സിക്യൂട്ടിവ് പി.എൻ.സെബാസ്റ്റ്യൻ, ജില്ലാ കമ്മിറ്റിയംഗം എഫ്.അജിനി, സബ് ജില്ലാ സെക്രട്ടറി ടി.ജി.സന്തോഷ് ബാബു, ട്രഷറർ ഐശ്വര്യ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |