തിരുവനന്തപുരം: കുറിലോസിനെ വിവരദോഷിയെന്ന് വിളിച്ച മുഖ്യമന്ത്രിയെ വിമർശിച്ച് ബി.ജെ.പി.സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സമസ്ത നേതാവ് ജഫ്രി തങ്ങൾ വിമർശിച്ചപ്പോൾ മിണ്ടാതിരുന്ന മുഖ്യമന്ത്രി കുറിലോസ് പ്രസ്താവന നടത്തിയപ്പോൾ അധിക്ഷേപവുമായി എത്തിയത് ക്രിസ്ത്യൻ,ഹിന്ദുവിഭാഗങ്ങളോട് ഒരു സമീപനവും മുസ്ളീം സമുദായത്തോട് വേറൊരു സമീപനവും എന്ന ഇരട്ടനീതിയാണ്. തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയത്തിൽ അരിശം പൂണ്ട സി.പി.എം നേതാവ് റെജി ലൂക്കോസ് ക്രൈസ്തവരെ അപമാനിക്കുവാനായി യേശു ക്രിസ്തുവിനെ വികലമാക്കിയ ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിനെതിരെ പാർട്ടിയും ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |