ആലപ്പുഴ: പി.പി.ചിത്തരഞ്ജൻ എം.എൽ.എയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മെറിറ്റ് അവാർഡ് 2024ഉം കരിയർ കാർണിവല്ലും സമാപിച്ചു. മണ്ഡലത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ 1500 കുട്ടികളെ ചടങ്ങിൽ മൊമെന്റോ നൽകി അനുമോദിച്ചു. മോട്ടിവേഷൻ ക്ലാസുകളും നടന്നു. അവാർദാനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു.100ശതമാനം വിജയം നേടിയ സ്കൂളുകൾക്കുള്ള ജിമ്മി കെ.ജോസ് സ്മാരക പുരസ്കാര വിതരണം മന്ത്രി പി.പ്രസാദ് നിർവഹിച്ചു. ആര്യാട് ബ്ലോക്ക് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.രജീഷ് നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |