ചേർത്തല: വയലാറിൽ കൂട്ടത്തോടെയെത്തിയ തെരുവുനായകൾ കൂട്ടിലിട്ടിരുന്ന മൂന്ന് ആടുകളെ കടിച്ചുകൊന്നു. വയലാർ ഗ്രാമപഞ്ചായത്ത് ഏഴാംവാർഡിൽ നെസ്റ്റിൽ ഷണ്മുഖന്റെ ആടുകളെയാണ് ഇന്നലെ പുലർച്ചെ നായകൾ ആക്രമിച്ചത്. ബഹളം കേട്ടുണർന്ന ഷണ്മുഖനും കുടുംബാംഗങ്ങളും ആടുകളെ രക്ഷിക്കാൻ നോക്കിയെങ്കിലും നായകൾ ഇവർക്കുനേരേയും തിരിയുകയായിരുന്നു. മലബാറി ഇനത്തിലുള്ള ആട്ടിൻകുട്ടികളാണ് ചത്തത്. വർഷങ്ങളായി ആടുവളർത്തുന്നയാളാണ് ഷണ്മുഖൻ. മലബാറി ഇനത്തിലെ ആടുകളെ വാങ്ങാൻ ആളുകളെത്തിയെങ്കിലും അവയോടുള്ള ഇഷ്ടംകൊണ്ട് വീട്ടിൽ നിർത്തുകയായിരുന്നുവെന്ന് ഷണ്മുഖൻ പറഞ്ഞു. പ്രദേശത്ത് തെരുവനായകളുടെ ശല്യം വെല്ലുവിളിയായി മാറിയിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |