SignIn
Kerala Kaumudi Online
Sunday, 07 July 2024 8.24 AM IST

പ്രസ് ക്ലബ് ജേർണലിസം കോഴ്‌സുകൾക്ക് ജൂൺ 20 വരെ അപേക്ഷിക്കാം

journalism

തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസം നടത്തുന്ന സർക്കാർ അംഗീകൃത ബിരുദാനന്തര ഡിപ്ലോമ ജേർണലിസം കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തെ കോഴ്‌സിന് അപേക്ഷിക്കാനുള്ള യോഗ്യത സർവകലാശാല ബിരുദമാണ്. 50,000 രൂപയാണ് കോഴ്‌സ് ഫീസ്.

അവസാന വർഷ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി 28. പ്രവേശന പരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. അപേക്ഷ ഫോം www.trivandrumpressclub.com വെബ്‌സൈറ്റിൽ ലഭ്യമാണ്. നേരിട്ടും ലഭിക്കും. അപേക്ഷയോടൊപ്പം 1000 രൂപ അപേക്ഷാ ഫീസ് പ്രസ് ക്ലബിന്റെ അക്കൗണ്ടിൽ അടച്ചതിന്റെ കൗണ്ടർഫോയിൽ കൂടി ഉൾപ്പെടുത്തണം.


അപേക്ഷകൾ അയക്കേണ്ട ഇ-മെയിൽ : ijtrivandrum@gmail.com
അവസാന തീയതി : ജൂൺ 20.
വിശദവിവരങ്ങൾക്ക് : 9847949769, 0471-2330380
ഇ- മെയിൽ : ijtrivandrum@gmail.com

കണ്ടൻസ്ഡ് ജേർണലിസം കോഴ്‌സ്

പ്രായപരിധിയില്ലാതെ മാദ്ധ്യമപ്രവർത്തനം പഠിക്കാൻ നടത്തുന്ന ആറു മാസത്തെ കണ്ടൻസ്ഡ് ജേർണലിസം ബിരുദാനന്തര ഡിപ്ലോമ കോഴ്‌സിൽ പ്രവേശനത്തിനു അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത ബിരുദമാണ്. കോഴ്‌സ് ഫീസ് 40,000 രൂപ . ഈവെനിംഗ് കോഴ്‌സാണ്. ക്ലാസ് സമയം വൈകിട്ട് 6.00 മുതൽ 7.30 വരെ.അപേക്ഷ ഫോം www.trivandrumpressclub.com വെബ്‌സൈറ്റിൽ ലഭ്യമാണ്. നേരിട്ടും ലഭിക്കും. അപേക്ഷയോടൊപ്പം 1000 രൂപ അപേക്ഷാ ഫീസ് പ്രസ് ക്ലബിന്റെ അക്കൗണ്ടിൽ അടച്ചതിന്റെ കൗണ്ടർഫോയിൽ കൂടി ഉൾപ്പെടുത്തണം.
അപേക്ഷകൾ അയക്കേണ്ട ഇ- മെയിൽ : ijtrivandrum@gmail.com.
അവസാന തീയതി : ജൂൺ 20
വിശദവിവരങ്ങൾക്ക് : 9847949769, 0471- 2330380
ഇ- മെയിൽ : ijtrivandrum@gmail.com

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDUCATION, PRESSCLUBJOURNALISM
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.