SignIn
Kerala Kaumudi Online
Tuesday, 30 July 2024 3.10 AM IST

പ്രവർത്തന മികവിൽ കുതിപ്പിനൊരുങ്ങി സിഡ്‌കോ

cidco

രണ്ടാംവർഷവും വിറ്റുവരവ് 200 കോടി രൂപ കവിഞ്ഞു

തിരുവനന്തപുരം: കഴിഞ്ഞ സാമ്പത്തിക വർഷം 202 കോടിയുടെ വിറ്റുവരവും 1.41 കോടിയുടെ പ്രവർത്തന ലാഭവുമായി കേരള ചെറുകിട വ്യവസായ വികസന കോർപ്പറേഷൻ (സിഡ്‌കോ) മികച്ച മുന്നേറ്റം കാഴ്ചവച്ചു. ഇന്ത്യയുടെ അഭിമാന പദ്ധതിയായ ചന്ദ്രയാൻ മൂന്നിന് ആവശ്യമായ ഉപകരണങ്ങൾ നിർമ്മിക്കുന്നതിൽ പങ്കാളിത്തമുള്ള സിഡ്കോ ചെറുകിട വ്യവസായ മേഖലയുടെ വളർച്ചയ്ക്കും നവീകരണത്തിനും ‌‌ഏറെ ഊർജം പകരുന്നുവെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു.
229 കോടിയുടെ വിറ്റുവരവും 48 ലക്ഷം പ്രവർത്തനലാഭവുമായി 2022-23 സാമ്പത്തിക വർഷത്തിലാണ് 15 വർഷത്തിനിടെ സിഡ്‌കോ ആദ്യമായി ലാഭം നേടിയത്. നിലവിലെ മാനേജ്‌മെന്റ് ചുമതലയേറ്റ ശേഷം 32 മാസത്തിനിടെ 632 കോടിയുടെ വിറ്റുവരവ് നേടി. നടപ്പു സാമ്പത്തിക വർഷം 264 കോടിയുടെ വിറ്റുവരവും 3.42 കോടി രൂപ പ്രവർത്തനലാഭവുമാണ് കോർപ്പറേഷൻ ലക്ഷ്യമിടുന്നതെന്ന് ചെയർമാൻ സി.പി. മുരളി പറഞ്ഞു.

ചന്ദ്രയാൻ മൂന്നിന് ആവശ്യമായ 1.5 കോടി രൂപ മൂല്യം വരുന്ന വിവിധ ടൂളുകളും അനുബന്ധ ഉപകരണങ്ങളും സിഡ്‌കോയുടെ ടി.ആർ.ടി.സി യൂണിറ്റുകൾ നിർമ്മിച്ചിരുന്നു. വി.എസ്.എസ്.സി, ഐ.എസ്.ആർ.ഒ എന്നിവയ്ക്കായും ഉപകരണങ്ങൾ നിർമ്മിക്കുന്നു.

ഉപയോഗിക്കാത്ത സ്ഥലങ്ങൾ തിരിച്ചെടുക്കുന്നു

സിഡ്‌കോയുടെ വിവിധ എസ്‌റ്റേറ്റുകളിലായി ഒഴിഞ്ഞുകിടക്കുന്ന വിവിധ സ്ഥലങ്ങളും ഷെഡ്ഡുകളും തിരിച്ചെടുത്ത് പുതിയ സംരംഭങ്ങൾക്ക് നൽകുന്നതിന് നടപടി പുരോഗമിക്കുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 114 സെന്റ് സ്ഥലവും പത്തിനടുത്ത് ഷെഡ്ഡുകളും നിയമാനുസൃതം തിരിച്ചെടുത്തിട്ടുണ്ട്. ഇവയുടെ റീ അലോട്‌മെന്റിലൂടെ ഏകദേശം അഞ്ചു കോടിയുടെ വരുമാനമാണ് ലക്ഷ്യമിടുന്നതെന്ന് മാനേജിംഗ് ഡയറക്ടർ സന്തോഷ് കോശി തോമസ് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.