SignIn
Kerala Kaumudi Online
Friday, 13 September 2024 10.34 AM IST

വിലക്കയറ്റം അതിരൂക്ഷം, അന്നം മുട്ടും

Increase Font Size Decrease Font Size Print Page
veg

കൊച്ചി: അവശ്യ സാധനങ്ങൾക്കെല്ലാം വില കുത്തനെ വർദ്ധിച്ചതോടെ ജനം നട്ടംതിരിയുന്നു. പച്ചക്കറി, മത്സ്യം, മാംസം എന്നിങ്ങനെ മലയാളിയുടെ തീൻമേശയിലെത്തേണ്ട എല്ലാത്തിനും വില കയറി. പലചരക്ക് സാധനങ്ങളിൽ അഞ്ചിലേറെ ഇനങ്ങൾക്കും വില വലിയ തോതിൽ കൂടിയിട്ടുണ്ട്. 40 രൂപയായിരുന്ന മല്ലിയിലയ്ക്ക് ഇപ്പോൾ വില 200 രൂപയാണ്. മിക്ക പച്ചക്കറികളുടെ വിലയും ഇരട്ടിയായി. കിലോ വിലയിൽ 15 രൂപ വർദ്ധനവുണ്ടായ ഇഞ്ചിയാണ് തമ്മിൽ ഭേദം. 190 രൂപ വിലയുണ്ടായിരുന്ന ഇഞ്ചിക്ക് 205രൂപയാണിപ്പോൾ. ഒരുമാസം മുൻപ് വരെ മിതമായ നിരക്കിൽ ലഭിച്ചിരുന്ന മത്സ്യങ്ങൾക്കും ട്രോളിംഗ് ആരംഭിച്ചതോടെ വില കുത്തനെ കൂടി. 160 രൂപയിൽ നിന്ന് 450ലേക്ക് കുതിച്ച മത്തി മുതൽ കുഞ്ഞൻ മീനുകൾക്കെല്ലാം വമ്പൻ വിലയാണ്.

പച്ചക്കറിക്കും മത്സ്യത്തിനും വില കൂടിയപ്പോൾ കൂട്ടുപിടിച്ച് മാംസവിലയും മേലോട്ടാണ്. കിലോയ്ക്ക് 360 രൂപ ഉണ്ടായിരുന്ന ബീഫിന് 400 രൂപയാണ് ഇപ്പോൾ. 150 രൂപയായിരുന്ന ചിക്കൻ 170ലെത്തി. മട്ടനും പന്നിയിറച്ചിക്കും സമാനരീതിയിൽ വില കൂടിയിട്ടുണ്ട്.

ഒരു മാസം മുൻപത്തേ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ പലവ്യഞ്ജന സാധനങ്ങളുടെ വിലയും കൂടുകയാണ്. ചെറുപയറിനും പരിപ്പിനും തുവര പരിപ്പിനും ഉഴുന്നിനുമെല്ലാം 30മുതൽ 35 വരെ വില കൂടി. പച്ചരിക്കും വെളിച്ചെണ്ണക്കും വിലയിൽ മാറ്റമില്ല. പാമോയിലിന്റെ വില മാത്രമാണ് നേരിയ തോതിൽ കുറഞ്ഞത്.

രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന സാധാരണക്കാർക്ക് വിലക്കയറ്റം വലിയ തിരിച്ചടിയാണ്. വാങ്ങുന്ന സാധനങ്ങളുടെ അളവ് കുറയ്ക്കുകയല്ലാതെ വേറെ വഴിയില്ല.
ലളിത
വീട്ടമ്മ


വിലവിവരപ്പട്ടിക

പച്ചക്കറി
(ഒരു മാസം മുൻപത്തെ വില ബ്രായ്ക്കറ്റിൽ)

  • ബീൻസ് -- 130 (80)
  • അച്ചിങ്ങ -- 80 (50)
  • ക്യാരറ്റ് -- 70 (40)
  • വെണ്ടക്ക -- 60 (20-25)
  • കുമ്പളങ്ങ -- 40 (25)
  • വെള്ളരി -- 60 (30-35)
  • പാവക്ക -- 80 (45-50)
  • പച്ചമുളക് -- 140 (60)


മത്സ്യം
(ഒരു മാസം മുൻപത്തെ വില ബ്രായ്ക്കറ്റിൽ)

  • മത്തി -- 450 (160)
  • അയല -- 380- 400 (150- 250)
  • കിളി -- 280 (240)
  • ചൂര -- 380 (300)
  • കേര -- 440 (380)
  • കാളാഞ്ചി -- 740 (600)
  • കരിമീൻ നാടൻ -- 740 (550- 600)
  • കരിമീൻ വരവ് -- 650 (450- 500)
  • നെയ്മീൻ -- 1400 (900- 1000)

ഇറച്ചി
(ഒരു മാസം മുൻപത്തെ വില ബ്രായ്ക്കറ്റിൽ)

  • ചിക്കൻ -- 171 (150)
  • ബീഫ് -- 400- 405 (360)
  • മട്ടൺ -- 800 (750)
  • പന്നിയിറച്ചി -- 380 (350)

പലവ്യഞ്ജനം
(ഒരു മാസം മുൻപത്തെ വില ബ്രായ്ക്കറ്റിൽ)

  • അരി (മട്ട) -- 64 (58)
  • വൻപയർ -- 130 (120)
  • ചെറുപയർ -- 160 (145)
  • പീസ് പരിപ്പ് -- 125 (100)
  • തുവരപരിപ്പ് -- 190 (160)
  • ഉഴുന്ന് -- 170 (135)
  • പഞ്ചസാര -- 45 (38)
  • ചുവന്നമുളക് -- 200 (175)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM, PRICEHIKE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.