ചവറ: കൊട്ടുകാട്ടിൽ സ്കൂട്ടർ യാത്രക്കാരിയുടെ കഴുത്തിൽ നിന്ന് സ്വർണ മാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ചയാൾ പിടിയിൽ. ചവറ തോട്ടിന് വടക്ക് നൗഷാദ് മൻസിലിൽ ഷാജഹാൻ (31) ആണ് ചവറ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. കൊട്ടുകാട് മുഖംമൂടി മുക്ക് അമ്മവീട് ജംഗ്ഷന് സമീപത്ത് സ്കൂട്ടറിൽ ഇരിക്കുകയായിരുന്ന യുവതിയുടെ അടുത്ത് ബൈക്കിലെത്തിയ ഷാജഹാൻ വഴി ചോദിക്കുന്നതിനിടയിൽ മാലപൊട്ടിച്ചെടുക്കാൻ ശ്രമിച്ചു. യുവതിയും മാലയിൽ പിടുത്തമിട്ടതോടെ ശ്രമം ഉപേക്ഷിച്ച് ഷാജഹാൻ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് യുവതി ചവറ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് വാഹന നമ്പരിന്റെയും സി.സി.ടി.വി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് ഷാജഹാനെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |