കൊച്ചി: കാക്കനാട് എൻ.ജി.ഒ ക്വാർട്ടേഴ്സിനടുത്ത് കൊച്ചി മെട്രോ നിർമ്മിക്കുന്ന ബ്ലിസ് സിറ്റി പദ്ധതിയുടെ സാദ്ധ്യതാ പഠനത്തിന് എക്സിക്യുട്ടീവ് ഇംപ്ലിമെന്റിംഗ് ഏജൻസിയായി നാഷണൽ ബിൽഡിംഗ് കൺസ്ട്രക്ഷൻ കോർപ്പറേഷനെ (എൻ.ബി.സി.സി) നിയമിച്ചു. 17.4 ഏക്കർ സ്ഥലത്താണ് പദ്ധതി ആരംഭിക്കുന്നത്. എൻ.ബി.സി.സിയും കെ.എം.ആർ.എല്ലും തമ്മിൽ ധാരണാപത്രം ഒപ്പിട്ടു.
വിവിധ വാണിജ്യ, പാർപ്പിട സൗകര്യങ്ങൾ, അല്ലെങ്കിൽ ഇവ രണ്ടും യോജിപ്പിച്ചോയുള്ള പദ്ധതിക്കാവും മാസ്റ്റർ പ്ലാൻ തയ്യാറാക്കുക. മറ്റ് വികസന പദ്ധതികളും എൻ.ബി.സി ആസൂത്രണം ചെയ്യും. സമഗ്രമായ സാദ്ധ്യതാ പഠനമാണ് ലക്ഷ്യമിടുന്നത്.
കെ.എം.ആർ.എൽ മാനേജിംഗ് ഡയറക്ടറുടെ നേതൃത്വത്തിൽ കെ.എം.ആർ.എല്ലിന്റെ മൂന്നംഗ സംഘവും എൻ.ബി.സി.സിയിൽ നിന്നുള്ള രണ്ടുപേരും ഉൾപ്പെടുന്ന എംപവറിംഗ് കമ്മിറ്റി പ്രവർത്തനം നിരീക്ഷിക്കും. പദ്ധതി നടപ്പിലാക്കൽ, രൂപകല്പന, ഡിസൈൻ, എസ്റ്റിമേറ്റ് എന്നിവയാണ് കമ്മിറ്റി നിരീക്ഷിക്കുക. സാദ്ധ്യത പഠനത്തിന് ശേഷം ഡി.പി.ആർ തയ്യാറാക്കും.
ബ്ലിസ് സിറ്റി
മെഡിക്കൽ സിറ്റി, എന്റർടെയ്ൻമെന്റ് ഹബ്ബ് തുടങ്ങിയവ ഉൾപ്പെടുന്നതാണ് ബ്ലിസ് സിറ്റി. ഇതിനായി 17.4 ഏക്കറാണ് കെ.എം.ആർ.എല്ലിന്റെ പക്കലുള്ളത്. ടിക്കറ്റിതര വരുമാനം ലക്ഷ്യമിട്ടാണ് കെ.എം.ആർ.എൽ ബ്ലിസ് സിറ്റി ഒരുക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |