തിരുവനന്തപുരം: കേരളത്തിൽ നിന്ന് രാജ്യസഭയിലേക്കുള്ള മൂന്ന് ഒഴിവുകളിലേക്ക് പത്രിക സമർപ്പണം പൂർത്തിയായി. കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് ചെയർമാൻ ജോസ് കെ.മാണി, സി.പി.ഐ സംസ്ഥാന അസി.സെക്രട്ടറി പി.പി.സുനീർ, മുസ്ളീം ലീഗിൽ നിന്ന് അഡ്വ.ഹാരിസ് ബീരാൻ എന്നിവർ മാത്രമാണ് പത്രിക സമർപ്പിച്ചത്.
നിലവിലെ സാഹചര്യത്തിൽ ഇടതുമുന്നണിക്ക് രണ്ടുപേരെയും യു.ഡി.എഫിന് ഒരാളെയും വിജയിപ്പിക്കാനാകും. കൂടുതൽ പേർ പത്രിക നൽകാത്ത സാഹചര്യത്തിൽ സംസ്ഥാനത്ത് വോട്ടെടുപ്പ് വേണ്ടിവരില്ലെന്ന് ഉറപ്പായി. ഇന്ന് പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. 18ന് പത്രിക പിൻവലിക്കാനുള്ള അവസാനതീയതി. വോട്ടെടുപ്പ് വേണ്ടിവന്നാൽ 25ന് രാവിലെ ഒമ്പതുമുതൽ നാലുവരെ നടത്തും. അന്നുതന്നെ അഞ്ചുമണിക്ക് വോട്ടെണ്ണൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |