പാട്ന: ബീഹാറിൽ ഗംഗാ നദിയിൽ ബോട്ട് മറിഞ്ഞ് നാല് പേപേരെ കാണാതായി. 13പേരെ രക്ഷപ്പെടുത്തി.
പാട്നയിലെ ബർഹ് പ്രദേശത്ത് ഇന്നലെ രാവിലെ 9.15നായിരുന്നു അപകടം. 17 തീർത്ഥാടകരാണ് ബോട്ടിലുണ്ടായിരുന്നത്. നദിയുടെ മദ്ധ്യഭാഗത്താണ് മുങ്ങിയത്.
ഉമാനാഥ് ഘട്ടിൽ നിന്ന് ദിയാറയിലേക്ക് പോകുകയായിരുന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. എസ്.ഡി.ആർ.എഫ്. സംഘം സംഭവസ്ഥലത്തേക്ക് പുറപ്പെട്ടതായും തെരച്ചിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു. അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |