ഹൈദരാബാദ്: എൻജിനിൽ തീപടർന്നതിനെ തുടർന്ന് വിമാനം തിരിച്ചിറക്കി. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ക്വാലാലംപുരിലേക്ക് തിരിച്ച മലേഷ്യൻ എയർലൈൻസിന്റെ എം.എച്ച് 199 വിമാനമാണ് തിരിച്ചിറക്കിയത്. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. സാങ്കേതിക തകരാർ മൂലമാണ് തീ പടർന്നതെന്നാണ് പുറത്തുവരുന്ന വിവരം. വിമാനത്തിൽ 130 യാത്രക്കാരുണ്ടായിരുന്നു. വിമാനത്താവളത്തിൽനിന്നും പുറപ്പെട്ട് 15 മിനിറ്റിനുള്ളിൽ തന്നെ എൻജിനിൽ തീപിടിച്ചു. തുടർന്ന്, യാത്രക്കാർക്ക് ആവശ്യമായ മുന്നറിയിപ്പ് നൽകി പൈലറ്റ് വിമാനം തിരിച്ചിറക്കുകയായിരുന്നു. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |