SignIn
Kerala Kaumudi Online
Saturday, 03 August 2024 9.06 AM IST

വൈറലാകാൻ വാഹനവുമായി കടലിൽ; ഒടുവിൽ കുടുങ്ങി

suv

മുംബയ്: വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ വാഹനങ്ങൾ സാഹസികമായി ഓടിക്കുന്നു. വൈറലാകും, ലൈക്കുകൾ കൂടും. അതിനാണ് വാഹനങ്ങൾ കടലിലിറക്കിയത്. ഒടുവിൽ കുടുങ്ങി. വാഹനങ്ങൾ മാത്രമല്ല യുവാക്കളും.

വൈറലാകാനും ലൈക്ക് കിട്ടാനും എന്തും ചെയ്യും എന്നതിന് വീണ്ടും ഉദാഹരണമായിരിക്കുകയാണ് ഗുജറാത്തിലെ പുതിയ സംഭവം. ഇൻസ്റ്റഗ്രാം റീലിനായാണ് രണ്ട് യുവാക്കൾ ഗുജറാത്ത് കച്ചിലെ മുന്ദ്ര ബീച്ചിൽ വെളുപ്പും ചുവന്നതുമായ എസ്.യു.വികളിറക്കിയത്.

എന്നാൽ താമസിയാതെ ടയറുകൾ മണലിൽ താഴ്ന്നുപോയി. വാഹനത്തിന്റെ വീൽ ആർച്ച് വരെ വെള്ളം മൂടി. കരയിലെത്തിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും യുവാക്കൾ പരാജയപ്പെട്ടു. ഒടുവിൽ നാട്ടുകാരുടെ സഹായം തേടുകയായിരുന്നു. ഏറെ നേരത്തെ

ശ്രമഫലമായി വാഹനങ്ങൾ കരയ്ക്കെത്തിച്ചു. ഒരു വാഹനത്തിന്റെ എൻജിൻ തകരാറിലായി.

എന്നാൽ അവിടെകൊണ്ട് പുലിവാൽ അവസാനിച്ചില്ല. സംഭവത്തെത്തുടർന്ന്

നാട്ടുകാർ രോഷാകുലരായി. കേസാകുമെന്നു കൂടി അറിഞ്ഞതോടെ യുവാക്കൾ വാഹനങ്ങൾ ഉപേക്ഷിച്ച് മുങ്ങി. എന്നാൽ, പൊലീസ് എത്തി വാഹന നമ്പർ പരിശോധിച്ച് ഉടമകൾക്കെതിരെ കേസെടുത്തു. വാഹനങ്ങൾ കസ്റ്റഡിയിലാണ്.

റീൽസിനായി ബഹുനില കെട്ടിടത്തിന് മുകളിൽ ഒറ്റക്കൈയിൽ തൂങ്ങിയാടുന്ന പെൺകുട്ടിയുടെയും ഓടുന്ന ബസിന് മുന്നിൽ ചാടുന്ന യുവാവിന്റെയും വീഡിയോ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.