റാങ്ക് ലിസ്റ്റ്
ഒന്നാം വർഷ ബിരുദ പ്രവേശനം സ്പോർട്സ് ക്വാട്ട സീറ്റുകളിലേയ്ക്കുള്ള റാങ്ക് ലിസ്റ്റ് https://admissions.keralauniversity.ac.inൽ പ്രസിദ്ധീകരിച്ചു. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ 28ന് 12 മണിക്ക് മുൻപായി സർട്ടിഫിക്കറ്റുകൾ സഹിതം അതത് കോളേജുകളിൽ ഹാജരാകണം. ഫോൺ:8281883052,8281883053.
ട്രയൽ
അലോട്ട്മെന്റ്
ബി.എഡ് പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് https://admissions.keralauniversity.ac.inൽ പ്രസിദ്ധീകരിച്ചു. ഓപ്ഷനുകൾ ചേർക്കുന്നതിനും പുനർക്രമീകരിക്കുന്നതിനും 28വരെ അവസരം. ഒന്നാംഘട്ട അലോട്ട്മെന്റ് 29ന് പ്രസിദ്ധീകരിക്കും. ഷെഡ്യൂൾ വെബ്സൈറ്റിൽ.
പരീക്ഷ
മാറ്റിവച്ചു
28ന് നടത്താൻ നിശ്ചയിച്ചിരുന്ന പാർട്ട് ഒന്ന് ബി.എ/ബി.എ അഫ്സൽ-ഉൽ-ഉലാമ (സാഹിത്യാചാര്യ/രാഷ്ട്രഭാഷ പ്രവീൺ പാസ്സായ വിദ്യാർത്ഥികൾ ഉൾപ്പെടെ)/ബി.കോം./ബി.പി.എ/ബിഎസ്.സി (ആന്വൽ/എസ്.ഡി.ഇ) റഗുലർ/സപ്ലിമെന്ററി/മേഴ്സിചാൻസ് പരീക്ഷ ജൂലായ് 10ലേക്ക് മാറ്റി.
സൂക്ഷ്മപരിശോധന
ഏപ്രിലിൽ നടത്തിയ ആറാം സെമസ്റ്റർ ബി.കോം. (159) സി.ബി.സി.എസ്.എസ്. പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 27 മുതൽ ജൂലായ് 1വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ ഇ.ജെ-7 സെക്ഷനിൽ ഹാജരാകണം.
മേയിൽ നടത്തിയ ആറാം സെമസ്റ്റർ ബി.ടെക്. (2013 സ്കീം),ഡിസംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബി.ടെക്. (2018 സ്കീം) എന്നീ പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 28 മുതൽ ജൂലായ് 1 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ ഇ.ജെ-7സെക്ഷനിൽ ഹാജരാകണം.
എം.ജി സർവവകലാശാല
പരീക്ഷകൾ
മാറ്റിവച്ചു
ജൂലായ് ഒന്ന്,രണ്ട്,മൂന്ന് തീയതികളിൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.
റാങ്ക് ലിസ്റ്റ്
സർവകലാശാലയുടെ സ്കൂൾ ഒഫ് മനേജ്മെന്റ് ആൻഡ് ബിസിനസ് സ്റ്റഡീസിൽ എം.ബി.എ പ്രവേശനത്തിനുള്ള പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
പ്രാക്ടിക്കൽ
നാലാം സെമസ്റ്റർ എം.എസ്സി അപ്ലൈഡ് കെമിസ്ട്രി സി.എസ്.എസ് (2022 അഡ്മിഷൻ റഗുലർ,2019 മുതൽ 2021 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് ഏപ്രിൽ 2024 പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജൂലായ് 9 മുതൽ കാലടി ശ്രീശങ്കര കോളജിൽ നടത്തും.
പരീക്ഷയ്ക്ക്
അപേക്ഷിക്കാം
ഒന്നു മുതൽ നാലു വരെ വർഷ ബിഎസ്സി മെഡിക്കൽ മൈക്റോ ബയോളജി(2015 അഡ്മിഷൻ മെഴ്സി ചാൻസ്,2016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയ്ക്ക് ജൂലായ് 29വരെ ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |