ചെന്നൈ: കള്ളക്കുറിച്ചി വിഷമദ്യദുരന്തത്തിൽ മരണസംഖ്യ 63 ആയി. 116 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ദേശീയ പട്ടികജാതി കമ്മിഷൻ അദ്ധ്യക്ഷൻ കിഷോർ മഖ്വാന ഇന്നലെ ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ചു. സംഭവത്തിൽ വിശദമായ റിപ്പോർട്ട് നൽകണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്കും തമിഴ്നാട് പൊലീസ് ഡയറക്ടർ ജനറലിനും ദേശീയ
അതിനിടെ, നിയമസഭാ നടപടികൾ തടസപ്പെടുത്തിയ പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസ്വാമിയെയും എ.ഐ.എ.ഡി.എം.കെ എം.എൽ.എമാരെയും തമിഴ്നാട് നിയമസഭയിൽ നിന്ന് സസ്പെൻഡ് ചെയ്തു. കള്ളക്കുറിച്ചി ദുരന്തവുമായി ബന്ധപ്പെട്ട് സഭാനടപടികൾ തടസപ്പെടുത്തിയതിനാണ് അച്ചടക്ക നടപടി സ്വീകരിച്ചത്.
29 വരെയുള്ള സമ്മേളനത്തിൽ പങ്കെടുക്കുന്നതിൽ നിന്നാണ് എം.എൽ.എമാരെ സ്പീക്കർ തടഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |