കൊച്ചി: 'മഞ്ഞുമ്മൽ ബോയ്സ്" സിനിമാ നിർമ്മാതാക്കളുടെ അറസ്റ്റുതടഞ്ഞ ഇടക്കാല ഉത്തരവ് ഹൈക്കോടതി നീട്ടി. നിർമ്മാതാക്കളായ നടൻ സൗബിൻ ഷാഹിർ, ഷോൺ ആന്റണി, ഷാഹിർ ബാബു എന്നിവരെ അറസ്റ്റ് ചെയ്യരുതെന്ന ഉത്തരവാണ് ജസ്റ്റിസ് സി.എസ്. ഡയസ് നീട്ടിയത്. മുൻകൂർ ജാമ്യഹർജി ജൂലായ് 10ന് പരിഗണിക്കാൻ മാറ്റിയ സാഹചര്യത്തിലാണിത്. സിനിമയ്ക്കായി 7കോടി നിക്ഷേപിച്ചിട്ടും ലാഭവിഹിതം നൽകിയില്ലെന്നാരോപിച്ച് അരൂർ സ്വദേശി സിറാജ് വലിയതുറ നൽകിയ പരാതിയിലാണ് കേസെടുത്തത്. ലാഭം നേടിയിട്ടും ഹർജിക്കാരന്റെ കടംവീട്ടാതെ നിർമ്മാതാക്കളിലൊരാൾ സ്ഥിരനിക്ഷേപം നടത്തിയതടക്കമുള്ള വിവരങ്ങളടങ്ങുന്ന റിപ്പോർട്ട് പൊലീസ് കോടതിയിൽ നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |