വടക്കാഞ്ചേരി : സ്പന്ദനം വടക്കാഞ്ചേരിയുടെ പത്താമത് രാജ്യാന്തര ചലചിത്രോത്സവം ജൂലായ് 5 മുതൽ 9 വരെ നടക്കും. ഓട്ടുപാറ താളം തിയേറ്ററാണ് വേദി. മലയാളം, ഹിന്ദി, ഇംഗ്ലീഷ്, ഇറാൻ, അറബി, കൊറിയൻ, സ്പാനിഷ് ഭാഷകളിലായി 25 സിനിമകൾ പ്രദർശിപ്പിക്കും. 26 ഹ്രസ്വ ചിത്രങ്ങളും പ്രദർശനത്തിനെത്തും. മുൻ മന്ത്രി പ്രൊ:സി.രവീന്ദ്രനാഥ് ഉദ് ഘാടനം ചെയ്യും. ജൂലായ് ആറിന് ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാവ് അന്തരിച്ച ചെലവൂർ വേണുവിനെ കുറിച്ചുള്ള ജീവിതവും, കാലവും എന്ന ഡോക്യുമെന്ററി പ്രദർശനവും ഉണ്ടാകും. വിവിധ വിഷയങ്ങളിൽ ഓപ്പൺ ഫോറം സംഘടിപ്പിച്ചിട്ടുണ്ട്. വിവിധ ചിത്രങ്ങളുടെ സംവിധായകരും കണ്ണികളാകും. സുഭാഷ് പുഴയ്ക്കൽ, ജയൻ മേലേതിൽ, പി.എസ്.എ.ബക്കർ, എം.കെ.ഉസ്മാൻ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |