തിരുവനന്തപുരം: വിദ്യാർത്ഥി സംഘർഷങ്ങളിൽ പ്രതിപക്ഷത്തിന്റേത് ഇരട്ടത്താപ്പെന്ന് മന്ത്രി എം.ബി. രാജേഷ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പ്രതിപക്ഷ നേതാവും പ്രതിപക്ഷവും വിദ്യാർത്ഥി സംഘട്ടനങ്ങളിൽ പക്ഷം ചേർന്ന് വിഷയം ഊതിപ്പെരുപ്പിച്ച് ആളിക്കത്തിക്കുകയാണ്. ക്യാമ്പസുകളിൽ സമാധാന അന്തരീക്ഷമുണ്ടാകണമെന്നും വിദ്യാർത്ഥി സംഘർഷങ്ങൾ ഉണ്ടാകരുതെന്നുമാണ് സർക്കാർ നിലപാട്. തങ്ങളുടെ സംഘടന ചെയ്യുന്നത് ശരി മറ്റുള്ളവരുടേത് തെറ്റ് എന്ന പ്രതിപക്ഷത്തിന്റെ സമീപനം ശരിയല്ല. എസ്.എഫ്.ഐയുടെ ഭാഗത്ത് നിന്ന് ഒരു തെറ്റുണ്ടായാൽ അതിനെ ന്യായീകരിക്കാൻ ശ്രമിക്കില്ല. കെ.എസ്.യു നടത്തിയിട്ടുള്ള അക്രമങ്ങളും കൊലപാതകങ്ങളും പ്രതിപക്ഷനേതാവ് തള്ളിപറയേണ്ടതല്ലേയെന്നും രാജേഷ് ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |