മലപ്പുറം:എടക്കരയിൽ ഭിന്നശേഷിക്കാരനായ യുവാവിന് ദാരുണമായി മർദ്ദനമേറ്റ സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ടെന്ന് മന്ത്രി ഡോ.ആർ.ബിന്ദു പറഞ്ഞു. ഏറ്റവും ദൗർഭാഗ്യകരമായ സംഭവത്തെക്കുറിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ മലപ്പുറം ജില്ലാ സാമൂഹ്യനീതി ഓഫീസറോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.പ്രഥമവിവര റിപ്പോർട്ട് പ്രകാരം ഇലക്ടിക് സ്കൂട്ടർ ചാർജ് കഴിഞ്ഞ് സഹായം തേടി എത്തിയപ്പോഴാണ് ജിതിന് ഒന്നിലേറെ തവണയായി മർദ്ദനമേറ്റത്. സംഭവത്തെക്കുറിച്ച് റിപ്പോർട്ട് ലഭിച്ചയുടനെ മറ്റു നടപടികൾ കൈക്കൊള്ളുന്നതും ആലോചിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |