SignIn
Kerala Kaumudi Online
Saturday, 12 October 2024 5.05 AM IST

റോബർട്ടോ നൂതി ഗ്രൂപ്പിനെ ഏറ്റെടുത്ത് ടി.വി.എസ്

Increase Font Size Decrease Font Size Print Page
tvs1

കൊച്ചി: എയർ സ്‌പ്രിംഗ്‌സ്, സസ്‌പെൻഷൻ സംവിധാനങ്ങൾ നിർമ്മിക്കുന്ന റോബർട്ടോ നൂതി ഗ്രൂപ്പിനെ ടി.വി.എസ് മൊബിലിറ്റിയുടെ ഉപസ്ഥാപനമായ എസ്‌.ഐ ഏറ്റെടുത്തു. ഹെവി വാഹനങ്ങൾ, ഓട്ടോമോട്ടീവ്, റെയിൽ മേഖലകൾക്കായുള്ള എയർ സ്പ്രിംഗ് സൊല്യൂഷൻസ് രംഗത്ത് പ്രവർത്തിക്കുന്ന ഇന്ത്യയിലെ പ്രമുഖ കമ്പനിയാണ് എസ്‌.ഐ എയർ സ്പ്രിംഗ്‌സ്. സസ്‌പെൻഷൻ സംവിധാനങ്ങൾ നിർമ്മിക്കുകയും വിപണനം ചെയ്യുകയും ചെയ്യുന്ന ബഹുരാഷ്ട്ര സാന്നിദ്ധ്യമുള്ള കമ്പനിയാണ് റോബർട്ടോ നൂതി.
ടി.വി.എസ് സപ്ലൈ ചെയിൻ സൊല്യൂഷൻസ്, ടി.വി.എസ് ശ്രീചക്ര ഉൾപ്പടെ ഗ്രൂപ്പിന്റെ ഭാഗമായ ബിസിനസുകളുമായി ടി.വി.എസ് മൊബിലിറ്റിക്ക് യൂറോപ്പിൽ സാന്നിദ്ധ്യമുണ്ട്. ഏറ്റെടുക്കൽ ഇടപാട് ജൂൺ 28ന് പൂർത്തിയായി.

പതിറ്റാണ്ടുകളുടെ അനുഭവസമ്പത്തുള്ള ടി.വി.എസ് മൊബിലിറ്റിയുടെ ഭാഗമായി ലഭിക്കുന്ന അന്താരാഷ്ട്ര വളർച്ചാ സാദ്ധ്യതകൾ വിനിയോഗിക്കുമെന്ന് നൂതി ഗ്രൂപ്പ് ജനറൽ മാനേജർ ലൂക്ക റൻഡിഗിയേരി പറഞ്ഞു.

ഏറ്റെടുക്കൽ ആഗോളവിപുലീകരണ തന്ത്രത്തിലെ സുപ്രധാന ചുവടുവയ്പ്പാണെന്ന് എസ്‌.ഐ എയർ സ്പ്രിംഗ്‌സ് ഡയറക്ടർ പി. ശ്രീനിവാസ വരദൻ പറഞ്ഞു. നൂതി ഗ്രൂപ്പിന്റെ സസ്‌പെൻഷൻ സിസ്റ്റം വൈദഗ്ദ്ധ്യവുമായി എയർ സ്പ്രിംഗ് ബിസിനസിലെ കഴിവുകൾ സംയോജിപ്പിക്കാൻ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: BUSINESS, TVS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.