ന്യൂഡൽഹി: നിർദ്ധനർക്കുള്ള കേന്ദ്രത്തിന്റെ സൗജന്യ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ ആയുഷമാൻ ഭാരത് പരിരക്ഷ ബഡ്ജറ്റിൽ 10 ലക്ഷം രൂപയാക്കുമെന്ന് സൂചന. വരുമാന പരിധിയില്ലതെ 70 വയസിന് മുകളിലുള്ള എല്ലാവരെയും ഗുണഭോക്താക്കളാക്കുന്നതും ആലോചിക്കുന്നു.
പരിരക്ഷ പത്തുലക്ഷം രൂപയാക്കിയാൽ കേന്ദ്രത്തിന് പ്രതിവർഷം 12,076 കോടി രൂപയുടെ അധിക ബാദ്ധ്യതയുണ്ടാകും. 70 വയസിന് മുകളിലുള്ള എല്ലാവരെയും ഉൾപ്പെടുത്തിയാൽ രാജ്യത്തെ മൂന്നിൽ രണ്ട് പേർക്കും ആരോഗ്യ പരിരക്ഷ ലഭിക്കും. നിലവിൽ 12 കോടി കുടുംബങ്ങൾക്കാണ് ലഭിക്കുന്നത്.
ജനസംഖ്യയുടെ 30 ശതമാനം ആളുകൾക്ക് ആരോഗ്യ ഇൻഷ്വറൻസ് ഇല്ലെന്നാണ് 2021 ഒക്ടോബറിൽ നിതി ആയോഗ് കണ്ടെത്തിയത്. 2024 ഫെബ്രുവരിയിലെ ഇടക്കാല ബഡ്ജറ്റിൽ ആയുഷ്മാൻ ഭാരതിന് 7,200 കോടിയും ആയുഷ്മാൻ ഭാരത് ഹെൽത്ത് ഇൻഫ്രാസ്ട്രക്ചർ മിഷന് 646 കോടിയും വകയിരുത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |