SignIn
Kerala Kaumudi Online
Sunday, 08 September 2024 7.01 PM IST

അലാസ്‌കയെ വിഴുങ്ങിയ രാക്ഷസത്തിര

Increase Font Size Decrease Font Size Print Page
pic

വാഷിംഗ്ടൺ: സുനാമി എന്ന് കേൾക്കുമ്പോൾ തന്നെ ഉള്ളിൽ ഭയം നിറയും. മനുഷ്യന്റെ നിയന്ത്രണങ്ങൾക്കപ്പുറം രാക്ഷസത്തിരകൾ കരയിലേക്ക് അടിച്ചുകയറി സർവനാശം സൃഷ്ടിക്കുന്ന പ്രതിഭാസം. ഭൂകമ്പം പോലെ കടലിന്റെ അടിത്തട്ടിലുണ്ടാകുന്ന അസ്വസ്ഥതകളാണ് സുനാമിയിലേക്ക് നയിക്കുന്നത്.

ഏതാനും സെന്റീമീറ്ററുകൾ മാത്രം ഉയരമുള്ള ചെറുതിരകളുള്ള മിനി സുനാമി മുതൽ സർവ്വതും തുടച്ചുനീക്കുന്ന മെഗാ സുനാമി വരെയുണ്ട്. അങ്ങനെയെങ്കിൽ ലോകത്ത് ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ സുനാമി ഏതാണ്.? 1958 ജൂലായ് 9ന് സംഭവിച്ച ആ മെഗാ സുനാമിക്ക് ഇന്ന് 66 വയസ് തികയുകയാണ്.

യു.എസിലെ അലാസ്‌കയിലായിരുന്നു സംഭവം. അലാസ്‌കൻ മഞ്ഞുമലനിരകൾക്കിടെയിലുള്ള ചെറു ഉൾക്കടലായ ലി​റ്റൂയ ബേയിൽ നിന്ന് അന്ന് ഉയർന്ന് പൊങ്ങിയ രാക്ഷസത്തിരകളുടെ ഉയരം 1720 അടി (524 മീ​റ്റർ ) വരെ ആയിരുന്നു.! എന്നാൽ വെറും അഞ്ച് പേർ മാത്രമാണ് അന്ന് കൊല്ലപ്പെട്ടത്.! ചുറ്റും മഞ്ഞുമലകൾ നിറഞ്ഞതിനാലും ജനവാസ മേഖലയല്ലാതിരുന്നതുമാണ് ഇതിന് കാരണം.

റിക്ടർ സ്കെയിലിൽ 7.8 - 8.3 തീവ്രതയിൽ ഭൂകമ്പമുണ്ടായതും പിന്നാലെ മഞ്ഞുമലകളിൽ നിന്ന് ഹിമാനികൾ തകർന്ന് 3,000 അടി ഉയരത്തിൽ നിന്ന് കടലിലേക്ക് ശക്തമായി പതിച്ചതുമാണ് ഈ രാക്ഷസ സുനാമിയ്ക്ക് കാരണമായത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.