SignIn
Kerala Kaumudi Online
Wednesday, 10 July 2024 3.50 AM IST

'നാടാകെ വായനക്കൂട്ടം' സമാപിച്ചു

koott

പുക്കാട്ടുപടി: വള്ളത്തോൾ സ്മാരക വായനശാല വായനാ പക്ഷാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച നാടാകെ വായനക്കൂട്ടം സമാപിച്ചു. 16 വീട്ടുമുറ്റങ്ങളിലാണ് വായനക്കൂട്ടം സംഘടിപ്പിച്ചത്. വായനശാലാ ഹാളിൽ നടന്ന സമാപനസമ്മേളനത്തിൽ കേരള ലളിതകലാ അക്കാഡമി പുരസ്‌കാര ജേതാവ് പി.പി രാജേന്ദ്രൻ കർത്ത മുഖ്യാതിഥിയായി. സുധ പുരുഷൻ, ശശി പാലഞ്ചേരി, അനിൽ പി.വി എന്നിവർ കവിതകൾ, നാടകഗാനങ്ങൾ, പാട്ടുകൾ എന്നിവ ആലപിച്ചു. കെ.പി ജോർജ്, കെ.ജി സത്യൻ, എം.കെ പുരുഷൻ, സി.കെ സന്തോഷ്, വായനശാല പ്രസിഡന്റ് ജേക്കബ് സി. മാത്യു, വൈസ് പ്രസിഡന്റ് പി.വി സുരേന്ദ്രൻ, സെക്രട്ടറി കെ.എം മഹേഷ്, താലൂക്ക് സെക്രട്ടറി പി.ജി സജീവ്, കമ്മിറ്റിയംഗം പി.കെ ജിനീഷ്, മാദ്ധ്യമപ്രവർത്തകൻ സെബിൻ പൗലോസ് എന്നിവർ സംസാരിച്ചു. പ്രദേശത്തെ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും വായനശാല സന്ദർശിക്കുകയും പുസ്തകങ്ങൾ പരിചയപ്പെടുകയും ചെയ്തു. വായനക്കൂട്ടത്തിൽ കവികൾ, കഥാകാരന്മാർ, എഴുത്തുകാർ, സാംസ്‌കാരികപ്രവർത്തകർ, പൊതുപ്രവർത്തകർ, മന:ശക്തി പരിശീലകർ, ചുമർചിത്രകാരന്മാർ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, VALLATHOL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.