അമ്പലപ്പുഴ : അദ്ധ്യാപകരുടെ കുറവിനെതിരെ ആലപ്പുഴ ഗവ.ഫാർമസി കോളേജിലെ വിദ്യാർത്ഥികൾ രണ്ട് ദിവസമായി സമരത്തിൽ. 5 അദ്ധ്യാപകരുടെ കുറവുമൂലം കോളേജിന്റെ അഫിലിയേഷൻ നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് വിദ്യാർത്ഥികൾ. ഓരോവിഷയത്തിനും പ്രത്യേകം അദ്ധ്യാപകർ വേണമെന്നാണ് യൂണിവേഴ്സിറ്റി നിർദ്ദേശിച്ചിട്ടുള്ളത്. എന്നാൽ ജനറൽ പോസ്റ്റിൽ അദ്ധ്യാപകർ ഉണ്ടെങ്കിലും സബ്ജക്ട് പ്രകാരം 5 അദ്ധ്യാപകരുടെ കുറവാണ് കോളേജിൽ ഉള്ളത്. ഇതിന്റെ പരിഹാരത്തിനായി ഡി.എം.ഇ ക്കും, ആരോഗ്യ വകുപ്പിനും പരാതി നൽകി കാത്തിരിക്കുകയാണ് വിദ്യാർത്ഥികൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |