തുറവൂർ: ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ തുറവൂർ തെക്ക് വില്ലേജ് ഓഫീസിനു മുന്നിൽ പ്രതിഷേധ സമര സംഗമം നടത്തി. തുറവൂർ പഞ്ചായത്ത് 2, 15,കുത്തിയതോട് പഞ്ചായത്ത് വാർഡ് 2 എന്നീ വാർഡുകളിൽ പൊക്കാളി പാടങ്ങളിൽ നെൽകൃഷി അട്ടിമറിച്ചു മുഴുവൻ സമയവും ഉപ്പുവെള്ളം കയറ്റി ജനജീവിതം നരക തുല്യമാക്കിയ പാടശേഖര സമിതി ഭാരവാഹികൾക്കെതിരെയും മത്സ്യകെട്ട് ഉടമകൾക്കെതിരെയും നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നടന്ന സമരം അഡ്വ.ടി.ബി.മിനി ഉദ്ഘാടനം ചെയ്തു. തുറവൂർ പഞ്ചായത്തംഗം സരുൺ ജോർജ്, സാബു പള്ളിത്തോട്, സന്തോഷ് പള്ളിത്തോട് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |