ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി ജലോത്സവത്തിന്റെ ഭാഗ്യചിഹ്നത്തിന് പേരിടാം. ഭാഗ്യചിഹ്നമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള കളിവള്ളം തുഴഞ്ഞു നീങ്ങുന്ന നീലപ്പൊന്മാനാണ് പേര് നിർദ്ദേശിക്കേണ്ടത്. പോസ്റ്റ് കാർഡിൽ തപാലായാണ് എൻട്രികൾ അയക്കേണ്ടത്. ഒരാൾ ഒരു എൻട്രി മാത്രമേ നൽകാൻ പാടുള്ളൂ. ഭാഗ്യചിഹ്നത്തിന് നിർദേശിക്കുന്ന പേര്, നിർദേശിക്കുന്നയാളുടെ പേര്, വിലാസം, ഫോൺ നമ്പർ എന്നിവ പോസ്റ്റ് കാർഡിൽ എഴുതി കൺവീനർ, നെഹ്റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റി, ജില്ല ഇൻഫർമേഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ, ആലപ്പുഴ- 688001 എന്ന വിലാസത്തിലാണ് എൻട്രികൾ അയക്കേണ്ടത്. 18ന് വൈകുന്നേരം അഞ്ചുമണിക്കുള്ളിൽ ലഭിക്കണം. വിജയികൾക്ക് മുല്ലയ്ക്കൽ നൂർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് നൽകുന്ന സ്വർണ്ണനാണയമാണ് സമ്മാനം. ഫോൺ: 0477-2251349.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |