കൊച്ചി : പാശ്ചാത്യസംഗീത ലോകത്ത് ജനപ്രീതിയിൽ ചരിത്രമെഴുതിയ ടെക്നോളജി ഗായകൻ അലൻ വാക്കർ കൊച്ചിയിലെത്തുന്ന ആഹ്ളാദത്തിലാണ് യുവആരാധകർ. സെപ്തംബർ 27 മുതൽ ഒക്ടോബർ 20 വരെ വിവിധ സംസ്ഥാനങ്ങളിലെ പത്ത് വേദികളിലാണ് പരിപാടി. ഒക്ടോബർ ആറിനാണ് കൊച്ചിയിലെ സംഗീതവിരുന്ന്. വേദി ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല. വാക്കർ ആദ്യമായാണ് കേരളത്തിൽ പാടുന്നത്. ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് ഉഷാറാണ് . 750 രൂപ മുതൽ 4000 രൂപ വരെയാണ് നിരക്ക്.
അലൻ വാക്കർ
യുവാക്കളുടെ ഹരമാണ് നോർവീജിയൻ ഗായകൻ അലൻവാക്കർ. കേരളത്തിലും 20-30 പ്രായത്തിലുള്ള ലക്ഷക്കണക്കിന് ആരാധകരുണ്ട്. 2015ൽ 26-ാം വയസിൽ വാക്കർ ഇറക്കിയ 'ഫേഡഡ്" എന്ന പ്രഥമഗാനം ഇതുവരെ 365 കോടിയിൽപരം പേർ യൂട്യൂബിൽ മാത്രം കണ്ടു. 300ൽപരം പാട്ടുകൾ പാടിയിട്ടുണ്ട്. പ്രോഗ്രാമിംഗ്, ഗെയിമിംഗ്, ഗ്രാഫിക് ഡിസൈൻ എന്നിവയുടെ സഹായത്തോടെ ഗാനങ്ങളുമായി മാസ്ക്ധാരിയായി എത്തുന്ന ടെക്നോളജിക്കൽ ഗായകനായ വാക്കറുടെ ഗാനങ്ങൾ ഓൺലൈനിൽ ദിവസവും 36 ലക്ഷത്തിലധികം പേർ കാണുന്നുണ്ടെന്നാണ് കണക്ക്.
ഇന്ത്യൻ പ്രീമിയൽ ലീഗിന്റെ ഈ വർഷത്തെ സീസണിൽ ബംഗളൂരു റോയൽ ചലഞ്ചേഴ്സിന്റെ തീം സോംഗ് ഒരുക്കിയത് വാക്കറാണ്. ഇതിന്റെ സമർപ്പണ ചടങ്ങിനായി മാർച്ചിൽ വാക്കർ ബംഗളൂരു ചിന്നസ്വമി സ്റ്റേഡിയത്തിൽ എത്തിയിരുന്നു.
അലൻ വാക്കറിന്റെ പ്രശസ്ത ഗാനങ്ങൾ
ഫേഡഡ്
ഡാർക്ക് സൈഡ്
ആൾ ഫാൾസ് ഡൗൺ എലോൺ
ദി സ്പെക്ടർ
സിംഗ് മീ ടു സ്ളീപ്
ഓൺ മൈ വേ
ലിലി
ലോസ്റ്റ് കൺട്രോൾ ഡയമണ്ട് ഹാർട്ട്
വാക്കർ വേൾഡ്
വാക്കർ വേൾഡ് എന്ന പേരിലാണ് അലൻവാക്കറുടെ ഇന്ത്യയിലെ പത്ത് വേദികളിലെ സംഗീതപരിപാടി. വേദികൾ (ബ്രാക്കറ്റിൽ തീയതി)
കൊൽക്കത്ത (സെപ്തം.27)
ഷില്ലോംഗ് (സെപ്തം.28)
ഡൽഹി (സെപ്തം.29)
അഹമ്മദാബാദ് (ഒക്ടോ. 2)
ബംഗളൂരു (ഒക്ടോ. 4)
ചെന്നൈ (ഒക്ടോ. 5)
കൊച്ചി (ഒക്ടോ. 6)
പൂനെ (ഒക്ടോ. 18)
മുംബായ് (ഒക്ടോ. 19)
ഹൈദരാബാദ് (ഒക്ടോ. 20)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |