കാസർകോട്: ട്രെയിനിൽ രേഖകളില്ലാതെ കടത്തിയ 35.49 ലക്ഷം രൂപയുമായി മഞ്ചേശ്വരം സ്വദേശി അറസ്റ്റിൽ. മഞ്ചേശ്വരം പാവൂർ സ്വദേശി ഉമ്മർ ഫാറൂഖിനെയാണ്(41) റെയിൽവെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ മംഗളൂരു-കോയമ്പത്തൂർ എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന ഉമ്മർ ഫാറൂഖിൽ നിന്ന് കോഴിക്കോട് റെയിൽവെ പൊലീസ് ഇൻസ്പെക്ടറുടെ കീഴിലുള്ള പ്രത്യേകസംഘമാണ് പണം കണ്ടെത്തിയത്. കാസർകോടിനും കണ്ണൂരിനും ഇടയിലായിരുന്നു റെയിൽവേ പൊലീസ് പരിശോധന നടത്തിയത്. കണ്ണൂർ റെയിൽവേ സ്റ്റേഷൻ ഹൗസ് ഓഫീസർ പി.വിജേഷ്, എസ്.ഐമാരായ സുനിൽകുമാർ, രാജൻ കോട്ടമലയിൽ, സ്ക്വാഡ് അംഗങ്ങളായ വിനയകുമാർ, എസ്.സംഗീത്, കെ.ബിജു, പി.ബി.ജോസ്, കെ.നിഖിൽ, പി.കെ.സുമേഷ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |