ആലപ്പുഴ : സർവീസിലിരിക്കെ മരിച്ച ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾക്ക് സഹായനിധി വിതരണം ചെയ്തു. കേരള പൊലീസ് അസോസിയേഷൻ, പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ സമാഹരിച്ച 10 ലക്ഷം രൂപ വീതമാണ് കുടുംബങ്ങൾക്ക്നൽകിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാജേശ്വരി സഹായ നിധി കെെമാറി. പോലീസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഹാഷിർഎൻ അദ്ധ്യക്ഷത വഹിച്ചു. ഓഫീസഴ്സ് അസോസിയേഷൻ സംസ്ഥാന നിർവാഹക സമിതി അംഗം ബിജു. സി. ആർ സ്വാഗതം പറഞ്ഞു. സജിമോൻ. കെ. എൽ , എസ്. സന്തോഷ്, ധനേഷ്. കെ. പി, എ.എസ് .ഫിലിപ്പ്, പി. കെ. അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |