SignIn
Kerala Kaumudi Online
Friday, 13 September 2024 11.04 AM IST

കീം: ജില്ലയിൽ ഒന്നാമൻ നിർമൽ ഡേവിസ്

Increase Font Size Decrease Font Size Print Page
nirmal
നിർമൽ ഡേവിസ്

കൊല്ലം: കേരള എൻജിനീയറിംഗ് പ്രവേശന പരീക്ഷയിൽ (കീം) 34-ാം റാങ്കോടെ ജില്ലയിൽ ഒന്നാമനായി മുണ്ടയ്ക്കൽ സൂര്യ നഗർ 128 എ കുഴിവിളയിൽ നിർമൽ ഡേവിസ് (18).

സംസ്ഥാന തലത്തിൽ 600 ൽ 575. 30 മാർക്കാണ് നിർമ്മലിന് ലഭിച്ചത്. കൊല്ലം എസ്.എൻ പബ്ലിക് സ്കൂളിൽ നിന്ന് 98.4 ശതമാനം മാർക്കോടെയാണ് നിർമൽ പ്ലസ്ടു വിജയിച്ചത്. ജെ.ഇ.ഇ മെയിൻ പരീക്ഷയിൽ 99.68 ശതമാനം മാർക്കും ജെ.ഇ.ഇ അഡ്വാൻസിന് 9931 -ാം റാങ്കും കരസ്ഥമാക്കി. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി റൂർക്കിയിൽ പ്രൊഡക്ഷൻ ആൻഡ് ഇൻഡസ്ട്രിയൽ എൻജിനീയറിംഗിന് പ്രവേശനം നേടി. 30ന് ക്ലാസ് തുടങ്ങാനിരിക്കെയാണ് കീമിലെയും റാങ്ക് നേട്ടം. പ്ലസ്ടു പഠനത്തോടൊപ്പം പ്രവേശന പരീക്ഷകൾ മുന്നിൽ കണ്ടായിരുന്നു പഠനം.

വി.ബൈജു (അസിസ്റ്റന്റ് ജനറൽ മാനേജർ, ബി.എസ്.എൻ.എൽ, ബംഗളൂരു), സൈന ദീപ്തി (അസിസ്റ്റന്റ് പ്രൊഫസർ, കോളേജ് ഒഫ് എൻജിനീയറിംഗ്, തിരുവനന്തപുരം) എന്നിവരാണ് മാതാപിതാക്കൾ. സഹോദരൻ ഡോ. നവീൻ വിൻസന്റ് പുതുച്ചേരി ജിപ്മ‌റിൽ ഹൗസ് സർജൻസി ചെയ്യുന്നു. 2019 ലെ കീം ഫാർമസി പ്രവേശന പരീക്ഷയിൽ സംസ്ഥാനതലത്തിൽ നവീൻ ഒന്നാം സ്ഥാനം നേടിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.