വിവാഹ ജീവിതവുമായി ബന്ധപ്പെട്ട് സമൂഹമാദ്ധ്യമങ്ങളിൽ നടി ഭാമ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. സ്ത്രീധനത്തെക്കുറിച്ചും ഭർതൃവീട്ടിലെ പീഡനത്തെക്കുറിച്ചുമെല്ലാം ഭാമ വിവരിക്കുന്നു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു ഭാമയുടെ പ്രതികരണം. 'വേണോ, നമ്മൾ സ്ത്രീകൾക്ക് വിവാഹം?' വേണ്ട. ഒരു സ്ത്രീയും അവരുടെ ധനം ആർക്കും നൽകിയിട്ട് വിവാഹം ചെയ്യരുത്. അവർ നിങ്ങളെ ഉപേക്ഷിച്ചു പോയാൽ? ധനം വാങ്ങി അവർ ജീവനെടുപ്പിക്കും. ഒരിക്കലും ഒരു സ്ത്രീ വിവാഹം കഴിക്കരുത്. വരുന്നവർ എങ്ങനെയാണ് ട്രീറ്റ് ചെയ്യുക എന്നുപോലും അറിയാതെ - ജീവനെടുക്കാൻ സാധ്യതയുള്ള സ്ഥലത്തു നിന്നും എത്രയും വേഗം ... ഭാമ കുറിച്ചു. 2020 ജനുവരിയിൽ ആയിരുന്നു ഭാമയുടേയും വിവാഹം. അരുണായിരുന്നു വരൻ. ഇരുവരും വേർപിരിഞ്ഞു എന്ന തരത്തിൽ സമൂഹമാദ്ധ്യമങ്ങളിൽ ഏറെക്കാലമായി അഭ്യൂഹങ്ങൾ ശക്തമായിരുന്നു.
സമൂഹ മാദ്ധ്യമങ്ങളിൽ ഭാമ തന്റെ പേരിനൊപ്പമുള്ള ഭർത്താവിന്റെ പേര് ഒഴിവാക്കിയതും ഭർത്താവിനൊപ്പമുള്ള ചിത്രങ്ങൾ നീക്കം ചെയ്യുകയും ചെയ്തു. കുറച്ചു നാളുകൾക്ക് മുൻപ് മകൾ ഗൗരിയുടെ ചിത്രം പങ്കുവച്ച് താൻ സിംഗിൾ മദറാണെന്ന് ഭാമ പറഞ്ഞിരുന്നു. സിംഗിൾ മദറായപ്പോൾ താൻ കൂടുതൽ ശക്തയായി എന്നും ഭാമ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |