തൃശൂർ: രചനകൾ ശാശ്വതവും പുരസ്‌കാരങ്ങൾ പ്രോത്സാഹനവുമാണെന്ന് നോവലിസ്റ്റ് കെ.വി.മോഹൻകുമാർ പറഞ്ഞു. അങ്കണം ഷംസുദ്ദീൻ സ്മൃതി പുരസ്‌കാരസമർപ്പണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. അവാർഡ് കിട്ടാത്ത ഒരുപാട് പ്രതിഭകൾ മലയാളത്തിൽ അവരുടെ സംഭാവനകൾ ശാശ്വതമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിശിഷ്ട സാഹിതി സേവാ പുരസ്‌കാരം നാടകകൃത്ത് സി.എൽ.ജോസ് ഏറ്റുവാങ്ങി. വി.ജി.തമ്പി, ജിസ ജോസ്, മാധവൻ പുറച്ചേരി, ബാബു വെളപ്പായ, എൻ.രാജൻ, ശശിധരൻ നടുവിൽ, ഡോ.സരസ്വതി, എൻ.പി.ചന്ദ്രശേഖരൻ, രാജീവ് ജി.ഇടവ എന്നിവർ പുരസ്‌കാരങ്ങൾ സ്വീകരിച്ചു. ബാലാമണി, കുമരപുരം ബാലകൃഷ്ണൻ, ജോസ് പാത്താമുട്ടം, അജിത രാജൻ, അമർനാഥ് പള്ളത്ത്, രാജു എൻ.വാഴൂർ, ശ്രീധരൻ നട്ടാശ്ശേരി എന്നിവരെ ആദരിച്ചു. ഡോ. പി സരസ്വതി അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |