SignIn
Kerala Kaumudi Online
Friday, 30 August 2024 8.20 AM IST

16-ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെ ഹ്രസ്വ ചലച്ചിത്രമേള ഇന്നുമുതൽ

idsffk

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാഡമി സംഘടിപ്പിക്കുന്ന 16-ാമത് രാജ്യാന്തര ഡോക്യുമെന്ററി,ഹ്രസ്വ ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരി തെളിയും. വൈകിട്ട് 6ന് കൈരളി തിയേറ്ററിൽ മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യും. ആന്റണി രാജു എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.ഡോക്യുമെന്ററി രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാർഡ് ബേഡി ബ്രദേഴ്‌സിന് (നരേഷ് ബേഡി,രാജേഷ് ബേഡി) നൽകും.2 ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.
ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത് ആമുഖപ്രഭാഷണം നടത്തും.ഫെസ്റ്റിവൽ ബുക്കിന്റെ പ്രകാശനം മേയർ ആര്യാ രാജേന്ദ്രൻ,ഫിക്ഷൻ വിഭാഗം ജൂറി ചെയർപേഴ്‌സൺ ഉർമി ജുവേക്കർക്ക് നൽകിയും ഡെയ്‌ലി ബുള്ളറ്റിന്റെ പ്രകാശനം ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ ഷാജി എൻ.കരുൺ,നോൺ ഫിക്ഷൻ വിഭാഗം ജൂറി ചെയർമാൻ രാകേഷ് ശർമ്മയ്ക്കു നൽകിയും നിർവഹിക്കും. അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.രാജൻ എൻ. ഖോബ്രഗഡെ,ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാൻ പ്രേംകുമാർ,ശിൽപ്പ റാനഡെ,ആർ.പി.അമുദൻ,സെക്രട്ടറി സി.അജോയ് എന്നിവർ പങ്കെടുക്കും.
റൗൾ പെക്ക് സംവിധാനം ചെയ്ത 'ഏണസ്റ്റ് കോൾ: ലോസ്റ്റ് ആൻഡ് ഫൗണ്ട്' ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിക്കും. ഈ വർഷത്തെ കാൻ മേളയിൽ മികച്ച ഡോക്യുമെന്ററിക്കുള്ള ഗോൾഡൻ ഐ പുരസ്‌കാരം നേടിയ ചിത്രമാണിത്.
ഇന്നുമുതൽ 31വരെ രാവിലെ 9 മുതൽ കൈരളി,ശ്രീ,നിള തിയേറ്ററുകളിൽ നടക്കുന്ന മേളയിൽ 54 രാജ്യങ്ങളിൽ നിന്നുള്ള 335 സിനിമകൾ പ്രദർശിപ്പിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.