SignIn
Kerala Kaumudi Online
Monday, 07 October 2024 9.46 PM IST

ജലോത്സവം,​ ഓണാഘോഷം... ടൂറിസം മേഖല ഉണർവിൽ

Increase Font Size Decrease Font Size Print Page

ആലപ്പുഴ: നെഹ്രുട്രോഫി ജലമേളയും ഓണാഘോഷവും അടുത്തതോടെ ജില്ലയിലെ ടൂറിസം മേഖല പുത്തൻ ഉണർവിൽ. കഴിഞ്ഞ ദിവസങ്ങളിൽ 3000ത്തോളം വിദേശികളെത്തിയെന്നാണ് കണക്കുകൾ പറയുന്നത്. സ്‌പെയിൻ, യു.കെ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഇവരിൽ അധികവും.വരും ദിവസങ്ങളിൽ ഫ്രഞ്ച് സഞ്ചാരികൾ കൂട്ടമായി എത്തുമെന്നാണ് പ്രതീക്ഷ. വിദേശികളെ കൂടാതെ സ്വദേശികളായ സഞ്ചാരികളും ജില്ലയിൽ അധികമായി എത്തുന്നുണ്ട്. ഇവരിൽ തമിഴ്‌നാട്, കർണാടക സ്വദേശികളാണ് കൂടുതൽ. അവധി ദിനങ്ങളിൽ ഇപ്പോൾ തന്നെ 500ൽ കൂടുതൽ സഞ്ചാരികൾ ഹൗസ് ബോട്ട് യാത്രയ്ക്കായി എത്തുന്നുണ്ട്.

പക്ഷിപ്പനി വിലക്ക് മാറിയത് ഗുണം

1. പക്ഷിപ്പനിയും നിപഭീതിയുമെല്ലാം അവഗണിച്ച് സഞ്ചാരികൾ ജില്ലയിലെത്തുന്നത് ടൂറിസംമേഖല വീണ്ടും സജീവമാകുന്നതിന്റെ സൂചനയാണ്. ജലഗതാഗത വകുപ്പിന്റെ വേഗബോട്ട്, ശിക്കാര വള്ളങ്ങൾ, ഹൗസ് ബോട്ടുകൾ എന്നിവയ്ക്ക് ഉൾപ്പടെ നല്ല ബുക്കിംഗ് ഉണ്ട്

2. ആഗസ്റ്റ് 10ന് നടക്കുന്ന നെഹ്രുട്രോഫിവള്ളം കളിയുടെ പ്രചാരണം സാമൂഹ മാദ്ധ്യമങ്ങളിൽ ഉൾപ്പടെ നടക്കുന്നത് സഞ്ചാരികളുടെ വരവിന് ആക്കംകൂട്ടിയിട്ടുണ്ട്.

ഒക്ടോബറിൽ ടൂറിസം സീസൺ ആരംഭിച്ചത്. പക്ഷിപ്പനി വിലക്ക് മാറിയതും വിദേശ സഞ്ചാരികളുടെ വരവിന് തുണയായി

കൗണ്ടർ കാര്യക്ഷമമല്ല

തുറമുഖ വകുപ്പിന്റെ കണക്കനുസരിച്ച് ജില്ലയിൽ 768 ഹൗസ് ബോട്ടുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഹൗസ് ബോട്ടുകളും ശിക്കാര വള്ളങ്ങളും സവാരിക്ക് ലഭിക്കാൻ പാസ് നൽകുന്നതിന് പുന്നമട,പള്ളാത്തുരുത്തി എന്നിവിടങ്ങളിൽ ഡി.ടി.പി.സി കൗണ്ടറുകൾ തുറന്നിരുന്നു. ഇതുവഴി നല്ല വരുമാനം ലഭിച്ചിരുന്നെങ്കിലും ഇപ്പോൾ കൗണ്ടറിന്റെ പ്രവർത്തനം കാര്യക്ഷമമല്ല. ഡി.ടി.പി.സി വഴി ബുക്ക് ചെയ്യുന്ന ഹൗസ് ബോട്ടുകൾ വാടകയുടെ അഞ്ച് ശതമാനം ഡി.ടി.പി.സിക്ക് നൽകണമെന്നാണ് നിയമം.

ഈ ഇനത്തിൽ മാസം ലക്ഷം രൂപയാണ് ഡി.ടി.പി.സിക്ക് ലഭിച്ചിരുന്നത്.

100ൽ താഴെ വള്ളങ്ങൾ മാത്രം പാസ് എടുത്തിരുന്നിടത്ത്,​ പരിശോധന ശക്തമാക്കിയതോടെ 300 വരെ ഹൗസ് ബോട്ടുകളും ശിക്കാരവള്ളങ്ങളും പാസ് എടുക്കുന്നുണ്ട്. ഇതോടെ ഡി.ടി.പി.സിയുടെ വരുമാനം ഇനിയും വർദ്ധിക്കാനാണ് സാദ്ധ്യത. അതിന് കൗണ്ടറിന്റെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്ന് മാത്രം.

സഞ്ചാരികൾ

സാധാരണ ദിവസം: 3000- 4500

അവധി ദിവസങ്ങളിൽ: 5000- 6500

പ്രതിദിന പാസ് : 300

നെഹ്രുട്രോഫി വള്ളംകളി കൂടി എത്തുന്നതോടെ വിനോദസഞ്ചാരികളുടെ തിരക്ക് ഇനിയുംവർദ്ധിക്കും. ഓണംസീസണിൽ കൂടുതൽ സഞ്ചാരികളെത്തുമെന്ന് പ്രതീക്ഷയുണ്ട്

- ആർ.ആർ.ജോഷിരാജ്, മുൻ സംസ്ഥാന പ്രസിഡന്റ്, ഹൗസ് ബോട്ട് ഓണേഴ്‌സ് അസോ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.