SignIn
Kerala Kaumudi Online
Friday, 11 October 2024 2.13 PM IST

വളർത്തുമൃഗങ്ങളെ വിഴുങ്ങാനെത്തിയത് കൂറ്റൻ പെരുമ്പാമ്പുകൾ; ആട്ടിൻകൂട്ടത്തിനും താറാവ് കൂട്ടത്തിനുമടുത്തേക്ക്

Increase Font Size Decrease Font Size Print Page

മലയാളം ടെലിവിഷൻ ചരിത്രത്തിൽ സാഹസികതയ്ക്കും വിജ്ഞാനത്തിനും പ്രാധാന്യം നൽകി കൗമുദി ടിവി ആരംഭിച്ച ജനപ്രിയ പരിപാടി സ്നേക്ക് മാസ്റ്റർ കാഴ്‌ച വിസ്മയകൾ സമ്മാനിച്ച് 1000 എപ്പിസോഡുകൾ പിന്നിടുന്നു. ചരിത്ര വിജയം നേടി മുന്നേറുന്നു.

snake-master

2014 ഡിസംബർ നാലിനായിരുന്നു ആദ്യ എപ്പിസോഡ് പുറത്തിറങ്ങിയത്. സ്നേക്ക് മാസ്റ്റർ ഓരോ എപ്പിസോഡും റിയൽ ടൈം സ്റ്റോറികളുമായാണ് എത്തുന്നത് .പാമ്പുകളുടെ ജീവിത രീതിയും, മനുഷ്യർക്കുള്ള അപകട സാദ്ധ്യതകളും മുൻകരുതലുകളും മനസിലാക്കിത്തരുന്ന ഈ പരിസ്ഥിതി സൗഹാർദ പരിപാടി കൗമുദി ടിവിക്ക് മാത്രം അവകാശപ്പെട്ടതാണ്.

ഏറെ കോളിളക്കം സൃഷ്ടിച്ച ഉത്ര വധക്കേസിന് വേണ്ടി വാവ സുരേഷ് അവതാരകനായ സ്നേക്ക് മാസ്റ്ററിന്റെ ഏഴ് എപ്പിസോഡുകളാണ് നിർണായക തെളിവായി കോടതി സ്വീകരിച്ചത്. ഉത്ര കൊലക്കേസ് റിപ്പോർട്ട് ചെയ്‌ത സ്നേക്ക് മാസ്റ്ററിന്റെ എപ്പിസോഡ് ഒരാഴ്ച കൊണ്ട് യൂട്യൂബിൽ 50 ലക്ഷം പേരാണ് കണ്ടത്.

സ്നേക്ക് മാസ്റ്ററിന്റെ എപ്പിസോഡുകൾ കൗമുദി ചാനലിൽ കാണുന്നത് കൂടാതെ ലക്ഷക്കണക്കിന് പ്രേക്ഷകരാണ് യൂട്യൂബിലും, ഫേസ്‌ബുക്കിലും കാണുന്നത്. പല എപ്പിസോഡുകളും യൂട്യൂബിൽ ട്രെൻഡിങ്ങും ആണ്. ടെലിവിഷൻ കാഴ്ചകൾക്ക് സാഹസികതയുടെ പുതിയ മുഖം നൽകിയ സ്നേക്ക് മാസ്റ്റർ കാഴ്ച്ച വിസ്മയങ്ങൾ സമ്മാനിച്ച് കൂടുതൽ ഉയരങ്ങളിലേക്ക് പറക്കുകയാണ്.

ആയിരം എപ്പിസോഡിന്റെ സുവർണ്ണ ശോഭയിൽ തിളങ്ങി നിൽക്കുകയാണ് സ്നേക്ക് മാസ്റ്റർ. ഇന്നത്തെ എപ്പിസോഡിൽ വളർത്ത് മൃഗങ്ങൾ ധാരാളം ഉള്ള ഫാമിൽ പതിവായി ആടിനെയും, താറാവിനെയും, കോഴിയേയും വിഴുങ്ങുന്ന രണ്ട് കൂറ്റൻ പെരുമ്പാമ്പുകളെ ഒന്നിച്ച് വാവ സുരേഷ് പിടികൂടിയ കാഴ്ചകൾ പ്രേക്ഷകരിലേക്ക്.പുതു ചരിത്രം രചിച്ച് വിജയരഥത്തിലേറി സ്നേക്ക് മാസ്റ്ററിന്റെ ആയിരാമത്തെ എപ്പിസോഡ് കാണുക....

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: 1, 10, 10 KILLED, 100 ACRE, 100 DAYS, 108, 14 DEAD, 2024, 21-MEMBER, 32 TEETH, 9 DEAD, A, AADHAR, AAMADMI, AANA, AAP, ABC, ABDUCT, ABDUCTED, ABHM, ABIN, ABUDHABI, AC, ACADEMICS, ACCI, ACCIDEATH, ACCIDENT, ACCIDNET, ACCUSED, ACT, ACTING, ACTIVE, ACTOR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.