തൃപ്രയാർ : ഡ്രൈ ഡേയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 26 കുപ്പി മദ്യവുമായി യുവാവ് എക്‌സൈസ് പിടിയിലായി. വലപ്പാട് അരയംപറമ്പത്ത് തൈപ്പറമ്പിൽ സുധീർ (42) ആണ് അറസ്റ്റിലായത്. തൃപ്രയാർ എക്‌സൈസ് ഇൻസ്‌പെക്ടർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഒന്നാം തിയതി മദ്യ വിൽപ്പന ഇല്ലാത്തതിനാൽ അതു കണക്കിലെടുത്തുള്ള വിൽപ്പനയാണ് നടത്തിയിരുന്നത്. സമാനമായ കേസിൽ മുമ്പും ഇയാളെ പിടികൂടിയിട്ടുണ്ട്. ഇൻസ്‌പെക്ടർ വി.ജി. സുനിൽകുമാർ, പ്രിവന്റീവ് ഓഫീസർമാരായ കെ.ആർ. ഹരിദാസ്, ടോണി വർഗീസ്, സിവിൽ ഓഫീസർമാരായ കെ.കെ. വിജയൻ, കെ.വി. രാജേഷ്, പി.എ. മുഹമദ് ബാസിൽ, ഡ്രൈവർ വി. രാജേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |