''പ്രകൃതി സംരക്ഷണം നടത്തിയ ഇടം തന്നെ പ്രകൃതി കൊണ്ടുപോയി. അവനവന്റെ ജോലി ചെയ്യുക വീട്ടിൽ പോവുക. അതിലപ്പുറം ഒരദ്ധ്യാപകൻ സ്കൂളിൽ ചെയ്യരുത്. അതുമാത്രം മതി. അല്ലെങ്കിൽ ഇങ്ങനൊക്കെ സംഭവിക്കും. രാവിലെ ഏഴരക്ക് വരും. കേരളത്തിൽ എവിടെയെങ്കിലും രാവിലെ ഏഴരക്ക് പഠിത്തം തുടങ്ങുന്ന സ്കൂളുണ്ടോ? ഏറ്റവും ഭാഗ്യം ചെയ‌്ത മക്കളാന്നാ ഇവിടുത്തെ മക്കളോട് ഞങ്ങൾ പറഞ്ഞിരുന്നേ. പുഴയോരത്തിരുന്ന് പഠിക്കാനുള്ള ഭാഗ്യം ലോകത്ത് ആർക്കാ കിട്ടുക. ഒരുപാട് അഹങ്കരിച്ചു ഞങ്ങൾ, ഒരുപാട്. അതിനെല്ലാം കിട്ടി. ''- വയനാട് ചൂരൽമലയിലെ ദുരന്തത്തിൽ നാമാവശേഷമായ സ്കൂളിലെ അദ്ധ്യാപകനായ ഉണ്ണിയുടെ വാക്കുകളാണിത്.
ദുരന്തസമയത്ത് ഉണ്ണിസാർ നാട്ടിലായിരുന്നു. സംഭവമറിഞ്ഞതോടെ സ്ഥലത്തേക്ക് ഓടി എത്തുകയായിരുന്നു. പഠിപ്പിക്കുന്ന കുഞ്ഞുങ്ങളെ മക്കളെ എന്ന് അല്ലാതെ വിളിക്കാറില്ല എന്റെ പ്രിയപ്പെട്ട അദ്ധ്യാപകൻ എന്നാണ് ഉണ്ണി സാറിന്റെ ശിഷ്യനും യൂത്ത് കോൺഗ്രസ് പ്രവർത്തകനുമായ എംപി മുരളി കൃഷ്‌ണൻ പറയുന്നത്.
മുരളി കുറിച്ച വാക്കുകൾ ഇങ്ങനെ-
വയനാട് ചൂരൽമലയിൽ ദുരന്തം ഉണ്ടായ അന്ന് രാവിലെ എന്റെ അമ്മയാണ് വന്നു വിളിച്ചു ഉണർത്തി പറഞ്ഞത് ഡാ നമ്മുടെ ഉണ്ണിസാർ ജോലി ചെയ്തിരുന്ന സ്കൂൾ ആണെന്ന് തോന്നുന്നു ഉരുൾപൊട്ടലിൽ പെട്ടതെന്ന് ഞെട്ടലോടെ കൂടി ഞാൻ എഴുന്നേറ്റ് ഫോണെടുത്ത് അദ്ദേഹത്തെ വിളിച്ചു മൂന്ന് റിങ്ങ് കഴിഞ്ഞപ്പോൾ "മറുതലത്തിൽ നിന്ന് മോനെ മുരളി നമ്മുടെ സ്കൂൾ ഒലിച്ചുപോയി ഞാൻ നാട്ടിൽ ആയിരുന്നെടാ ഞാൻ എന്റെ മക്കളെ കാണാൻ പോവുകയാണ്" എങ്ങനെയോ വിങ്ങലോടുകൂടി പറഞ്ഞു പൂർത്തിയാക്കി ഫോൺ വെച്ചു.
അദ്ദേഹം അങ്ങനെ ആണ് പഠിപ്പിക്കുന്ന കുഞ്ഞുങ്ങളെ മക്കളെ എന്ന് അല്ലാതെ വിളിക്കാറില്ല എന്റെ പ്രിയപ്പെട്ട അദ്ധ്യാപകൻ. അമ്പലപ്പുഴ സ്കൂളിൽ പഠിപ്പിക്കാൻ വന്ന നാള് മുതൽ അദ്ദേഹത്തെ അടുത്തറിയാനും പ്രിയപ്പെട്ടവൻ ആവാനും സാധിച്ചു അദ്ദേഹം പിന്നീട് വയനാട്ടിൽ ജോലി കിട്ടി പോയപ്പോഴും അദ്ദേഹത്തിന്റെ വെള്ളാർ മലയിലെ ആ സ്കൂളിൽ പോകുവാനും അദ്ദേഹത്തിനോട് ഒപ്പം ദിവസങ്ങൾ അവിടെ കഴിയാനും സാധിച്ചത് വേദനയോടു കൂടിയേ ഈ നിമിഷം ഓർക്കാൻ കഴിയുന്നുള്ളൂ.
സ്നേഹിക്കാൻ മാത്രം അറിയുന്ന കുറെ മനുഷ്യർ...
പ്രകാശം പകർന്നുകൊടുക്കുന്ന കുറേ ആളുകൾ...
ഇപ്പോൾ അതെല്ലാം ഒരു ഓർമ്മകൾ മാത്രം....
വയനാട്ടിൽ ദുരന്തമുഖത്തിൽ ഇന്ന് രാവിലെ ഈ വിഷ്വൽ കാണാനിടയായപ്പോൾ എന്റെ അമ്മ നിയന്ത്രണം വിട്ടു കരഞ്ഞു പോയി എനിക്ക് അറിയാം കേരത്തിലെ എല്ലാ വീട്ടിലെയും അമ്മമാരും ഇങ്ങനെ ആണ്...
എന്റെ സാർ ഇത് എങ്ങനെ സഹിക്കും....
സഹിയ്ക്കാൻ പറ്റുന്നതിനും അപ്പുറം ആണ് എന്ന് അറിയാം
അധ്യാപകൻ.
സ്വന്തം മക്കളെക്കാൾ അന്യന്റെ മക്കളെ സ്നേഹിക്കുന്നവർ, അവരുടെ ഉന്നതി സ്വപ്നം കാണുന്നവർ,
ഉണ്ണി മാഷേ.....സഹിക്കാൻ സാധ്യമല്ലന്നറിയാം ഓടി എത്താൻ പറ്റാത്ത ശാരീരിക അവസ്ഥയിലാണ് മനസ്സും ഹൃദയം കൊണ്ട് അങ്ങയുടെയും അങ്ങയുടെയും നല്ലവരായ നാട്ടുകാർക്കും ഞങ്ങൾ എല്ലാം ഉണ്ട്...
ഒറ്റകെട്ടായി നേരിടും ഈ മഹാ ദുരന്തത്തെ...
മുരളി കൃഷ്ണൻ
ഉണ്ണി സാർ ചൂരൽമല
വയനാട് ചൂരൽമലയിൽ ദുരന്തം ഉണ്ടായ അന്ന് രാവിലെ എന്റെ അമ്മയാണ് വന്നു വിളിച്ചു ഉണർത്തി പറഞ്ഞത് ഡാ നമ്മുടെ ഉണ്ണിസാർ ജോലി ചെയ്തിരുന്ന സ്കൂൾ ആണെന്ന് തോന്നുന്നു ഉരുൾപൊട്ടലിൽ പെട്ടതെന്ന് ഞെട്ടലോടെ കൂടി ഞാൻ എഴുന്നേറ്റ് ഫോണെടുത്ത് അദ്ദേഹത്തെ വിളിച്ചു മൂന്ന് റിങ്ങ് കഴിഞ്ഞപ്പോൾ "മറുതലത്തിൽ നിന്ന് മോനെ മുരളി നമ്മുടെ സ്കൂൾ ഒലിച്ചുപോയി ഞാൻ നാട്ടിൽ ആയിരുന്നെടാ ഞാൻ എന്റെ മക്കളെ കാണാൻ പോവുകയാണ്"
എങ്ങനെയോ വിങ്ങലോടുകൂടി പറഞ്ഞു പൂർത്തിയാക്കി ഫോൺ വെച്ചുഅദ്ദേഹം അങ്ങനെ ആണ് പഠിപ്പിക്കുന്ന കുഞ്ഞുങ്ങളെ മക്കളെ എന്ന് അല്ലാതെ വിളിക്കാറില്ല എന്റെ പ്രിയപ്പെട്ട അദ്ധ്യാപകൻ അമ്പലപ്പുഴ സ്കൂളിൽ പഠിപ്പിക്കാൻ വന്ന നാള് മുതൽ അദ്ദേഹത്തെ അടുത്തറിയാനും പ്രിയപ്പെട്ടവൻ ആവാനും സാധിച്ചു അദ്ദേഹം പിന്നീട് വയനാട്ടിൽ ജോലി കിട്ടി പോയപ്പോഴും അദ്ദേഹത്തിന്റെ വെള്ളാർ മലയിലെ ആ സ്കൂളിൽ പോകുവാനും അദ്ദേഹത്തിനോട് ഒപ്പം ദിവസങ്ങൾ അവിടെ കഴിയാനും സാധിച്ചത് വേദനയോടു കൂടിയ ഈ നിമിഷം ഓർക്കാൻ കഴിയുന്നുള്ളൂ.
സ്നേഹിക്കാൻ മാത്രം അറിയുന്ന കുറെ മനുഷ്യർ...
പ്രകാശം പകർന്നുകൊടുക്കുന്ന കുറേ ആളുകൾ...
ഇപ്പോൾ അതെല്ലാം ഒരു ഓർമ്മകൾ മാത്രം....വയനാട്ടിൽ ദുരന്തമുഖത്തിൽ ഇന്ന് രാവിലെ ഈ വിഷ്വൽ കാണാനിടയായപ്പോൾ എന്റെ അമ്മ നിയന്ത്രണം വിട്ടു കരഞ്ഞു പോയി എനിക്ക് അറിയാം കേരത്തിലെ എല്ലാം വീട്ടിലെയും അമ്മമാരും ഇങ്ങനെ ആണ്...
എന്റെ സാർ ഇത് എങ്ങനെ സഹിക്കും....
സഹിയ്ക്കാൻ പറ്റുന്നതിനും അപ്പുറം ആണ് എന്ന് അറിയാംഅധ്യാപകൻ. ❤️❤️
സ്വന്തം മക്കളെക്കാൾ അന്യന്റെ മക്കളെ സ്നേഹിക്കുന്നവർ, അവരുടെ ഉന്നതി സ്വപ്നം കാണുന്നവർ,ഉണ്ണി മാഷേ.....
സഹിക്കാൻ സാധ്യമല്ലന്നറിയാം ഓടി എത്താൻ പറ്റാത്ത ശാരീരിക അവസ്ഥയിലാണ് മനസ്സും ഹൃദയം കൊണ്ട് അങ്ങയുടെയും അങ്ങയുടെയും നല്ലവരായ നാട്ടുകാർക്കും ഞങ്ങൾ എല്ലാം ഉണ്ട്...ഒറ്റകെട്ടായി നേരിടും ഈ മഹാ ദുരന്തത്തെ...
Posted by MP Murali Krishnan on Saturday 3 August 2024
മുരളി കൃഷ്ണൻ
#wayanadWE #vellalarmala #churalmala
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |