തിരുവനന്തപുരം : വേൾഡ് മലയാളി കൗൺസിൽ ഏർപ്പെടുത്തിയ ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള പ്രഥമ പുരസ്‌കാരമായ എജ്യുക്കേഷൻ എക്‌സലൻസ് അവാർഡ് നിംസ് മെഡിസിറ്റി എം.ഡിയും നൂറുൽ ഇസ്ലാം സർവകലാശാല പ്രോ ചാൻസലറുമായ എം.എസ്. ഫൈസൽ ഖാന് നൽകി. വേൾഡ് മലയാളി കൗൺസിൽ ആഗോള സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പുരസ്‌കാരം നൽകിയത്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ,വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡന്റ് ജോൺ മത്തായി, കവി പ്രഭാവർമ്മ പി.വി. ഉണ്ണികൃഷ്ണൻ,പി.എ. സൽമാൻ ഇബ്രാഹിം തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |