വനിതകളുടെ 100 മീറ്ററിൽ സെന്റ് ലൂസിയയുടെ ജൂലിയൻ ആൽഫ്രഡിന് സ്വർണം
10.72 സെക്കൻഡ്
പാരീസ് : പാരീസിലെ വേഗറാണിപ്പട്ടം കരീബിയൻ ദ്വീപായ സെന്റ്. ലൂസിയയിൽ നിന്നെത്തിയ ജൂലിയൻ ആൽഫ്രഡിന്. അത്‌ലറ്റിക്സിൽ ഇന്നലെ നടന്ന വനിതകളുടെ 100 മീറ്ററിൽ 10.72 സെക്കൻഡിൽ ഓടിയെത്തിയാണ് ജൂലിയൻ ദേശീയ റെക്കാഡ് തിരുത്തിക്കുറിച്ച് സ്വർണം നേടിയത്. അമേരിക്കയുടെ സുവർണപ്രതീക്ഷയായിരുന്ന ഷക്കാരി ജോൺസണെ രണ്ടാമതാക്കിയാണ് ജൂലിയൻ ആൽഫ്രഡ് അദ്ഭുതമായത്. ഷക്കാരി 10.87 സെക്കൻഡിൽ ഫിനിഷ് ചെയ്ത് വെള്ളി സ്വന്തമാക്കി. 10.92 സെക്കൻഡിൽ ഫിനിഷ് ചെയ്ത അമേരിക്കയുടെ മെലിസ ജെഫേഴ്സണാണ് വെങ്കലം.
മുൻ ഒളിമ്പിക് സ്വർണമെഡൽ ജേതാവും 37കാരിയമായ ജമൈക്കൻ താരം ഷെല്ലി ആൻ ഫ്രേസർ ഇന്നലെ 100 മീറ്ററിന്റെ സെമിഫൈനലിന് തൊട്ടുമുമ്പ് മത്സരത്തിൽ നിന്ന് പിന്മാറിയിരുന്നു. കാരണം വ്യക്തമാക്കാതെയായിരുന്നു ഷെല്ലിയുടെ പിന്മാറ്റം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |