പാരീസ്: വനിതകളുടെ 400 മീറ്ററിൽ റെപ്പഷാഗെ റൗണ്ടിൽ മത്സരിക്കാൻ ഇറങ്ങിയ ഇന്ത്യയുടെ കിരൺ പഹലിന് നിരാശ. ഒന്നാം ഹീറ്റ്സിൽ മത്സരിച്ച കിരൺ 52. 59 സെക്കൻഡിൽ അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. റെപ്പഷാഗെ റൗണ്ടിലെ 4 ഹീറ്റ്സുകളിൽ നിന്ന് മികച്ച സമയം കുറിക്കുന്ന ആറ് പേരാണ് സെമിയിലേക്ക് യോഗ്യത നേടുക. തിങ്കളാഴ്ച 400 മീറ്റർ ഹീറ്റ്സിനിറങ്ങിയ കിരണിന് നേരിട്ട് സെമിയിലേക്ക് യോഗ്യത നേടാൻ കഴിഞ്ഞിരുന്നില്ല. അഞ്ചാം ഹീറ്റ്സിൽ ഓടിയ കിരൺ 52.51 സെക്കൻഡിൽ ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.ആദ്യ റൗണ്ടുകളിൽ പുറത്താകുന്നവർക്കായി 200 മുതൽ 1500 മീറ്റർവരെയുള്ള ഇനങ്ങളിൽ അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടാൻ ഏർപ്പെടുത്തിയതാണ് റെപ്പഷാഗെ റൗണ്ട്.
കഴിഞ്ഞ ജൂണിൽ ദേശീയ ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ കുറിച്ച 50.92 സെക്കൻഡിന്റെ കരിയർ ബെസ്റ്റ് പ്രകടനത്തിന്റെ അടുത്ത് പോലും എത്താൻ പാരീസിൽ കിരണിനായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |