SignIn
Kerala Kaumudi Online
Tuesday, 15 October 2024 1.08 PM IST

നിറപുത്തരി മഹോത്സവത്തിന് ശബരിമല നട 11ന് തുറക്കും

Increase Font Size Decrease Font Size Print Page

ശബരിമല: നിറപുത്തരി മഹോത്സവത്തിന് ശബരിമലനട 11ന് തുറക്കും. 12ന് പുലർച്ചെ 5.45നും 6.30നും മദ്ധ്യേയാണ് നിറപുത്തരി പൂജ. അന്ന് പുലർച്ചെ 4ന് നടതുറക്കും. നിറപുത്തരിക്കായി പ്രത്യേകം കൃഷിചെയ്ത നെൽക്കതിരുകൾ കറ്റകളാക്കി ഭക്തർ ഇരുമുടിക്കട്ടിനൊപ്പം സന്നിധാനത്ത് എത്തിക്കും. പതിനെട്ടാം പടിയിൽ സമർപ്പിക്കുന്ന നെൽക്കതിരുകൾ തന്ത്രി കണ്ഠരര് മഹേഷ് മോഹനരും മേൽശാന്തി വി.എൻ മഹേഷ് നമ്പൂതിരിയും ചേർന്ന് തീർത്ഥം തളിച്ച് ശുദ്ധിവരുത്തിയ ശേഷം ആഘോഷപൂർവം സന്നിധാനം കിഴക്കേണ്ഡപത്തിൽ എത്തിക്കും. നെൽക്കതിരുകൾ തന്ത്രി പൂജിച്ചശേഷം സോപനാത്ത് എത്തിച്ച് വിഗ്രഹത്തിന് സമീപംവയ്ക്കും.. ദേവചൈതന്യം നിറച്ച നെൽക്കതിരുകൾ ശ്രീകോവിലിലും സോപാനത്തും കെട്ടിയശേഷം ഭക്തർക്ക് വിതരണംചെയ്യും. നെയ്യഭിഷേകം,അഷ്ടാഭിഷേകം, ഉഷഃപൂജ, ഉദയാസ്തമന പൂജ, കലശാഭിഷേകം, കളഭാഭിഷേകം, ഉച്ചപൂജ, പടിപൂജ, പുഷ്പാഭിഷേകം, അത്താഴപൂജ എന്നിവ പൂർത്തിയാക്കി 12ന് രാത്രി 10ന് നടയടയ്ക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SABARIMALA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.