വൈക്കം: ഗുരു നിത്യ ചൈതന്യയതിയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായുള്ള വിജ്ഞാന സദസ്സ് വൈക്കം അച്ചിനകം പിഴായിൽ ശ്രീ ദുർഗ്ഗാദേവി ക്ഷേത്രം ഹാളിൽ നടന്നു. സെന്റ് അന്റണീസ് ചർച്ച് വികാരി ഫാ.ജെയ്സൺ കൊളുത്തുവള്ളി ഉദ്ഘാടനം ചെയ്തു. തൃപ്പൂണിത്തുറ നാരായണ ഗുരുകുലം കാര്യദർശി സ്വാമി രാജൻ അദ്ധ്യക്ഷതവഹിച്ചു. ഖുർആൻ അകമ്പൊരുൾ വ്യാഖ്യാതാവ് സി.എച്ച് മുസ്തഫ മൗലവി മുഖ്യപ്രഭാഷണം നടത്തി. ഗുരുകുലം സ്റ്റഡി സർക്കിൾ സ്റ്റേറ്റ് കോ-ഓർഡിനേറ്റർ എം.എസ് സുരേഷ്, പാക്കിൽ ശ്രീനാരായണ ഗുരു ഹോം സ്റ്റഡി സെന്റർ ഡയറക്ടർ പി.കെ ശിവപ്രസാദ്, ഗുരുധർമ്മ പ്രചരണ സഭ ജില്ലാ കമ്മിറ്റി അംഗം അനിരുദ്ധൻ മുട്ടുംപുറം, മോഹൻദാസ് വെച്ചൂർ, പ്രഭാകരൻ തോട്ടകം എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |