ഇടുക്കി: എൽ ഡി എഫ് ജില്ലാ കൺവീനറായി സി.പി.ഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാർ ചുമതലയേറ്റു . ചെറുതോണി സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിൽ കെ. കെ ശിവരാമന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ചുമതല ഏറ്റെടുത്തത്. യോഗത്തിൽ സി.പി.എം ജില്ലാ സെക്രട്ടറി സി .വി വർഗീസ്, കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ ,അനിൽകുവപ്ലാക്കൽ, കെ. എൻ റോയ്, ജോർജ് അഗസ്റ്റിൻ, പോൾസൺ മാത്യു,കെ. ജയകൃഷ്ണൻ, ജോണി ചെരുവുപറമ്പിൽ, കെ .എ ജബ്ബാർ, രതീഷ് അത്തികുഴി,സനോജ് വെള്ളാടി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |