തിരുവനന്തപുരം: വനം വന്യജീവി വകുപ്പിൽ റേഞ്ച് ഫോറസ്റ്റ് ഓഫീസർ, യൂണിവേഴ്സിറ്റികളിൽ അസിസ്റ്റന്റ് എൻജിനിയർ (മെക്കാനിക്കൽ), മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിൽ ജൂനിയർ കെമിസ്റ്റ്, മെഡിക്കൽ വിദ്യാഭ്യാസവകുപ്പിൽ സയന്റിഫിക് അസിസ്റ്റന്റ് (പാത്തോളജി), ഹാർബർ എൻജിനിയറിംഗ് വകുപ്പിൽ ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 2 (സിവിൽ)/ഓവർസിയർ ഗ്രേഡ് 2 (സിവിൽ), മ്യൂസിയം മൃഗശാല വകുപ്പിൽ മേസൺ,വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ എൽ.പി.സ്കൂൾ ടീച്ചർ (മലയാളം മീഡിയം) (തസ്തികമാറ്റം മുഖേന) തുടങ്ങി സംസ്ഥാന, ജില്ലാ തല, എൻ.സി.എ , സ്പെഷ്യൽ റിക്രൂട്മെന്റ് വിഭാഗങ്ങളിലായി 27 തസ്തികകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ ഇന്നലെ ചേർന്ന പി.എസ്.സി യോഗം തീരുമാനിച്ചു.
റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിക്കും
കേരള സംസ്ഥാന ജലഗതാഗത വകുപ്പിൽ പെയിന്റർ (കാറ്റഗറി നമ്പർ 597/2022) തസ്തികയിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.
സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കും
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ടറി ടെക്നീഷ്യൻ (ഫാർമസി) (കാറ്റഗറി നമ്പർ 415/2023), ആലപ്പുഴ ജില്ലയിൽ ആരോഗ്യ വകുപ്പിൽ ഫീൽഡ് വർക്കർ - എൻ.സി.എ.- എസ്.സി.സി.സി. (കാറ്റഗറി നമ്പർ 333/2023), കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഫെഡറേഷൻ ഫോർ ഫിഷറീസ് ഡെവലപ്മെന്റ് ലിമിറ്റഡിൽ ഫാം വർക്കർ (പാർട്ട് 1, 2) (ജനറൽ കാറ്റഗറി, മത്സ്യതൊഴിലാളികൾ/മത്സ്യതൊഴിലാളികളുടെ ആശ്രിതർ) (കാറ്റഗറി നമ്പർ 55/2022, 56/2022) തസ്തികയിലേക്ക് സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കും.
ഓൺലൈൻ വാർത്തകളിലെ
ഫാക്ട് ചെക്കിംഗ് അഞ്ചിലും ഏഴിലും പഠിക്കാം
സ്വന്തം ലേഖിക
□ വ്യാജ വാർത്തകൾ കണ്ടെത്തൽ സ്കൂൾ പാഠ്യവിഷയം
...................................
തിരുവനന്തപുരം : ഓൺലൈൻ വഴി പ്രചരിക്കുന്ന വ്യാജ വാർത്തകൾ തിരിച്ചറിയാൻ സ്കൂൾകുട്ടികളെ പ്രാപ്തമാക്കുന്ന ഉള്ളടക്കവുമായി അഞ്ച്, ഏഴ് ക്ളാസ് പാഠപുസ്തകങ്ങൾ.
ഓൺലൈൻ വഴി പ്രചരിക്കുന്ന വ്യാജവാർത്തകൾ തിരിച്ചറിയാനും 'ഫാക്ട് ചെക്കിങ്ങിനും' കുട്ടികളെ പര്യാപ്തമാക്കുകയാണ് ലക്ഷ്യം.
അഞ്ചാം ക്ലാസിലെ 'ഇന്റർനെറ്റിൽ തിരയുമ്പോൾ' എന്ന അദ്ധ്യായത്തിന്റെ ഉള്ളടക്കം വ്യാജവാർത്തകൾ തിരിച്ചറിയലും ആധികാരികത ഉറപ്പാക്കലും മാത്രമല്ല സ്ക്രീൻ സമയം നിയന്ത്രിക്കാനുമുള്ള വിവരങ്ങളുമടങ്ങിയതാണ്. ഏഴാംക്ലാസിലെ 'തെരയാം, കണ്ടെത്താം' എന്ന അദ്ധ്യായത്തിൽ, തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതും പങ്കുവയ്ക്കുന്നതും കുറ്റകരമാണെന്നും വിശദീകരിക്കുന്നുണ്ട്. ലഭിക്കുന്ന വിവരങ്ങൾ മറ്റുള്ളവർക്ക് പങ്കുവയ്ക്കുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങളും ,ഇത്തരം വിവരങ്ങൾ നൽകുന്നവരെ ഭവിഷ്യത്ത് ബോദ്ധ്യപ്പെടുത്തേണ്ടതിനെക്കുറിച്ചും, ഉള്ളടക്കങ്ങളുടെ പകർപ്പവകാശത്തെക്കുറിച്ചും പാഠപുസ്തകത്തിലുണ്ട്.
അടുത്തവർഷം 6, 8, 9, 10 ക്ലാസുകളിലെ ഐ.സി.ടി. ( ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജി)
പാഠപുസ്തകങ്ങൾ മാറുമ്പോൾ ഈ രംഗത്തെ പുതിയ വിവരങ്ങൾ കൂടി ഉൾപ്പെടുത്തും. ഏഴാം ക്ലാസിലെ പുതിയ ഐ.സി.ടി പാഠപുസ്തകത്തിലാണ് രാജ്യത്താദ്യമായി നാലുലക്ഷം കുട്ടികൾക്ക് എ.ഐ പഠനത്തിന് അവസരം നൽകിയിട്ടുള്ളത്.
2022ൽ 'സത്യമേവ ജയതേ' പദ്ധതിയുടെ ഭാഗമായി അഞ്ചു മുതൽ പത്തു വരെ ക്ലാസുകളിലെ 19.72 ലക്ഷം കുട്ടികൾക്ക് വ്യാജവാർത്തകൾ പ്രതിരോധിക്കാനുള്ള പ്രത്യേക ഡിജിറ്റൽ സാക്ഷരതാ പരിശീലനം കൈറ്റിന്റെ നേതൃത്വത്തിൽ നൽകിയിരുന്നു. 5920 പരിശീലകരുടെ സഹായത്തോടെയാണ് യു.പി തലത്തിലെ 9.48 ലക്ഷം കുട്ടികൾക്കും 10.24 ലക്ഷം ഹൈസ്കൂൾ കുട്ടികൾക്കും പരിശീലനം നൽകിയത്. 'ഇന്റർനെറ്റ് നിത്യജീവിതത്തിൽ', 'സോഷ്യൽ മീഡിയയ്ക്ക് നമ്മെ വേണം', 'സോഷ്യൽ മീഡിയയിലെ ശരിയും തെറ്റും', 'വ്യാജവാർത്തകളുടെ വ്യാപനം എങ്ങനെ തടയാം' എന്നീ മേഖലകളിലായാണ് രണ്ടര മണിക്കൂർ ദൈർഘ്യമുള്ള പരിശീലനം . ഡിജിറ്റൽ മാദ്ധ്യമങ്ങൾ വഴി പ്രചരിക്കുന്ന സത്യവിരുദ്ധമായ വിവരങ്ങളുടെ തെറ്റായ സ്വാധീനവും വിവരങ്ങളുടെ ആധികാരികത ഉറപ്പാക്കലും വിവിധ 'കേസ് സ്റ്റഡികളിലൂടെ' പരിശീലനത്തിന്റെ ഭാഗമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |