അങ്കമാലി: കേരള സർക്കാരിന്റെ പുതിയ പദ്ധതിയായ ഡിജി കേരള സമ്പൂർണ ഡിജിറ്റൽ സാക്ഷരതയുടെ പദ്ധതിയുമായി ബന്ധപ്പെട്ട് എൻ.എസ്.എസ് വളണ്ടിയർമാർക്കായി ക്ലാസ് സംഘടിപ്പിച്ചു. തുടർന്ന് വിദ്യാർത്ഥികൾ നഗരസഭാ പ്രദേശത്തെ വീടുകൾ സന്ദർശിച്ച് വ്യക്തികളിൽ നിന്ന് അവരുടെ ഡിജിറ്റൽ സാക്ഷരതയെക്കുറിച്ച് വ്യക്തിപരമായി വിവരങ്ങൾ ശേഖരിച്ചു. അങ്കമാലി മുനിസിപ്പാലിറ്റി ഡിജി കോഓർഡിനേറ്റർ വരുൺരാജ് ഡിജികേരള കോഓർഡിനേറ്റർ വി. വൈ ഏലിയാസ് എന്നിവർ ആപ്പ് വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുകയും ആപ്പിൽ രജിസ്റ്റർ ചെയ്യാൻ വിദ്യാർത്ഥികളെ സഹായിക്കുകയും ചെയ്തു. എൻ.എസ്.എസ്. പ്രോഗ്രാം കോഓർഡിനേറ്റർമാരായ ഡോ.നവ്യ ആന്റണി, ഡോ.എം.ബി. രശ്മി എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |