നാഗർകോവിൽ: കന്യാകുമാരി കടൽത്തീരത്തുനിന്ന് ഏഴ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയെ മൂന്ന് മാസത്തിനു ശേഷം പിടികൂടി. നാഗർകോവിൽ, ആശാരിപള്ളം സ്വദേശി ഡേവിഡ് ജോൺസനെ (23) കന്യാകുമാരി ഡിവൈ.എസ്.പി മഹേഷ് കുമാറിന്റെ പ്രത്യേക പൊലീസ് സംഘമാണ് കഴിഞ്ഞ ദിവസം രാത്രി പിടികൂടിയത്. കഴിഞ്ഞ മേയിലാണ് കേസിനാസ്‌പദമായ സംഭവം. കന്യാകുമാരി കടൽത്തീരത്ത് കളിപ്പാട്ടങ്ങൾ വില്പന നടത്തിയിരുന്ന ആന്ധ്ര സ്വദേശികളുടെ 7 വയസുകാരിയായ മകളെ പുത്തനുടുപ്പും ഐസ്ക്രീമും വാങ്ങിനൽകാമെന്ന് പറഞ്ഞാണ് പ്രതി തട്ടിക്കൊണ്ടുപോയത്. ഓട്ടോയിൽ കുട്ടിയുമായി ബസ്‌സ്റ്റാൻഡിലെത്തി തിരുവനന്തപുരം ബസിൽ കയറി രക്ഷപ്പെടുകയായിരുന്നു. പിറ്റേന്ന് രാവിലെ നെയ്യാറ്രിൻകര ബസ് സ്റ്റാൻഡിൽ എത്തിയ പ്രതി കുട്ടിയെ അവിടെ ഉപേക്ഷിച്ച് കടന്നു. കുഞ്ഞ് കരയുന്നത് ശ്രദ്ധയിൽപ്പെട്ട മറ്റ് യാത്രക്കാർ നെയ്യാറ്റിൻകര പൊലീസിൽ വിവരം അറിയിക്കുകയും കൂടുതൽ അന്വേഷണത്തിൽ കുഞ്ഞ് കന്യാകുമാരിയിലുള്ളതെന്ന് മനസ്സിലാക്കി തമിഴ്നാട് പൊലീസിന് കൈമാറുകയും തുടർന്ന് തമിഴ്നാട് പൊലീസ് കുട്ടിയെ രക്ഷിതാക്കൾക്കും കൈമാറി. നിരവധി സി.സി.ടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. പ്രതിയുടെ പേരിൽ മറ്റു കേസുകൾ ഉണ്ടോയെന്ന് പരിശോധിച്ചു വരുന്നതായി പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |